മാവോയിസ്റ്റ് രൂപേഷിന്റെ ആരോഗ്യനില വഷളായി, ആശുപത്രിയിലും നിരാഹാരം തുടരുന്നു

തടവില്‍ കഴിയുന്ന മാവോയിസ്റ്റ് രൂപേഷിന്റെ ആരോഗ്യനില വഷളായിതിനെ തുടര്‍ന്ന് ത്യശൂര്‍ ഗവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ആശുപത്രിയിലും രൂപേഷ് നിരാഹാര സമരം തുടരുകയാണ്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരനായ രൂപേഷിന്റെ ആരോഗ്യ നില വഷളായിതിനെ തുടര്‍ന്ന് ജയിലില്‍നിന്നും മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ ശനിയാഴച്ച് മുതല്‍ രൂപേഷ് നിരാഹാര സമരത്തിലാണ്.ജയില്‍ ഡോക്ടര്‍ രാവിലെ നടത്തിയ പരിശോധനയിലാണ് രൂപേഷിനെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ചത്. രൂപേഷ് എഴുതിയ പുസതകം പ്രസിദ്ധികരിക്കാന്‍ അനുമതി വേണമെന്ന് ആവശ്യപ്പെട്ടാണ് നിരാഹാര സമരം. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച രൂപേഷിനെ മെഡിസിന്‍ കാര്‍ഡിയോളജി, അസഥിരോഗ വിഭാഗം, ഇന്‍.എന്‍.ടി. വിഭാഗത്തിലെ ഡോകടര്‍മാര്‍ പരിശോധനയക്കുശേഷം അഡ്മിറ്റ് ആക്കുകയായിരുന്നു. ആശുപത്രിയിലെ ജയില്‍ സെല്ലില്‍ സായുധ സെപഷ്യല്‍ പൊലീസ് സംഘത്തിന്റെ സുരക്ഷ വലയത്തിലാണ് ചികിത്സയില്‍ കഴിയുന്നത്. ആശുപത്രിയിലും ഭക്ഷണം കഴിക്കാതെ നിരാഹരം തുടരുകയാണ്.

Leave a Reply

spot_img

Related articles

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...