ചങ്ങനാശ്ശേരി അതിരൂപതയുടെ ആർച്ച് ബിഷപ്പായി മാർ തോമസ് തറയിൽ അഭിഷിക്തനായി..
ചങ്ങനാശ്ശേരി മെത്രോപോലീത്തൻ പള്ളിയിൽ നടന്ന സ്ഥാനരോഹണ ശുശ്രൂഷകൾക്ക് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ മുഖ്യകാർമികത്വം വഹിച്ചു.
മാർ ജോസഫ് പെരുന്തോട്ടം, മാർ ജോസഫ് കല്ലറങ്ങാട്ട്എന്നിവർ ചടങ്ങിൽ സഹകാർമികരായിരുന്നു.
ചങ്ങനാശേരി ആർച്ച്ബിഷപ്സ് ഹൗസിൽനിന്നു രാവിലെ 8.45ന് വിവിധ രൂപതാധ്യക്ഷന്മാരും വിശിഷ്ടാതിഥികളും സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളി പാരിഷ് ഹാളിൽ എത്തിച്ചേർന്നു.
അവിടെനിന്നു ബിഷപ്പുമാർ തിരുവസ്ത്രങ്ങളണിഞ്ഞ് പ്രദക്ഷിണമായി പ്രത്യേകം തയാറാക്കിയിരിക്കുന്ന പന്തലിലെ മദ്ബഹയിലെത്തി.
തിരുക്കർമങ്ങൾക്കു മുന്നോടിയായി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം സ്വാഗതമാശംസിച്ചു.
തുടർന്ന് ചാൻസലർ റവ. ഡോ. ഐസക് ആലഞ്ചേരി മാർ തോമസ് തറയിലിന്റെ നിയമനപത്രം വായിച്ചു.
പ്രഖ്യാപനത്തെ തുടർന്ന് സ്ഥാനചിഹ്നങ്ങൾ അണിഞ്ഞ് മാർ തോമസ് തറയിലിനെ മദ്ബഹയിൽ ഉപവിഷ്ടനാക്കി . ആദര സൂചകമായി ദേവാലയമണികൾ മുഴക്കി. ആചാരവെടികളും ഉയർന്നു.
അതിരൂപതയുടെ ഒമ്പതാമത് ബിഷപ്പും അഞ്ചാമത് ആർച്ച് ബിഷപ്പുമാണ് മാർ തോമസ് തറയിൽ.