‘മരണമാസ്’ ആരംഭിച്ചു

പ്രശസ്ത നടൻ ടൊവിനോ തോമസ് നിർമ്മിക്കുന്ന ‘മരണമാസ്’ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ആഗസ്റ്റ് മൂന്ന് ശനിയാഴ്ച്ച മട്ടാഞ്ചേരിയിൽആരംഭിച്ചു.നവാഗതനായ ശിവപ്രസാദാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

മട്ടാഞ്ചേരി ബസാർ റോഡിലെ നികുതി വകുപ്പിൻ്റെ ഓഫീസ്സിലായിരുന്നു ചിത്രീകരണത്തിനു തുടക്കമിട്ടത്.ഒരു സർക്കാർ ഓഫീസ് ആയിട്ടു തന്നെയായിരുന്നു ചിത്രീകരണം. രാജേഷ് മാധവനും ഏതാനും ജൂനിയർ കലാകാരന്മാരും പങ്കെടുക്കുന്ന ഒരു രംഗമാണ് ആദ്യം ചിത്രീകരിച്ചത്.ബേസിൽ ജോസഫ്, അരുൺ കുമാർ അരവിന്ദ്, ജിസ് ജോയ്എന്നിവർക്കൊപ്പം പ്രവർത്തിക്കുകയും, പിന്നീട് ആഡ് ഫിലിമുകൾ ഒരുക്കുകയും ചെയ്തു കൊണ്ടാണ് ശിവപ്രസാദിൻ്റെ മെയിൻ സ്ട്രീം സിനിമയിലേക്കുള്ള രംഗപ്രവേശം.

ടൊവിനോ തോമസ് പ്രൊഡക്ഷൻസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് വേൾഡ് വൈഡ് ഫിലിംസിൻ്റെ ബാനറിൽ ടിങ്സ്റ്റൺ തോമസ്, ടൊവിനോ തോമസ്, തൻസീർ സലാം,റാഫേൽ പൊഴാലിപ്പറമ്പിൽ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – ഗോകുൽനാഥ്. ജി.

പൂർണ്ണമായും, ഡാർക്ക് ഹ്യൂമർ ജോണറിലാണ് ഈ ചിത്രത്തിൻ്റെഅവത
രണം.ബേസിൽ ജോസഫാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഏഴു മുതൽ ബേസിൽ ചിത്രത്തിൽ അഭിനയിച്ചു തുടങ്ങും.പുതുമുഖം അനിഷ്മ അനിൽകുമാറാണ് നായിക.ബാബു ആൻ്റെണി സുരേഷ് കൃഷ്ണ. സിജു സണ്ണി. പുലിയാനം പൗലോസ് എന്നിവരും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.സിജു സണ്ണിയുടെ കഥക്ക് സിജു സണ്ണിയും, ശിവപ്രസാദും ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്നു.

വരികൾ – മൊഹ്സിൻ പെരാരി
സംഗീതം – ജയ് ഉണ്ണിത്താൻ.
ഛായാഗ്രഹണം – നീരജ് രവി.
എഡിറ്റിംഗ് – ചമനം ചാക്കോ ‘
പ്രൊഡക്ഷൻ ഡിസൈനർ – മാനവ് സുരേഷ്.
മേക്കപ്പ് -ആർ.ജി.വയനാടൻ .
കോസ്റ്റ്യും ഡിസൈൻ- മഷർ ഹംസ .
നിശ്ചല ഛായാ ഗ്രഹണം – ഹരികൃഷ്ണൻ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – ഉമേഷ് രാധാകൃഷ്ണൻ., ബിനു നാരായൺ ‘
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – രാജേഷ് മേനോൻ
പ്രൊഡക്ഷൻ മാനേജർ – രാഹുൽ രാജാജി .
പ്രൊഡക്ഷൻ കൺട്രോളർ-എൽദോസെൽവരാജ്
കൊച്ചിയിലും പരിസരങ്ങളിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.

Leave a Reply

spot_img

Related articles

മഞ്ഞുമേൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ സൗബിൻ ഷാഹിറിന് നോട്ടീസ്

മഞ്ഞുമേൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് നോട്ടീസ്.14 ദിവസത്തിനകം അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്.മരട് പൊലീസാണ് നോട്ടീസ് നൽകിയത്....

അമ്മയുടെ പ്രസിഡന്‍റ് സ്ഥാനത്ത് മോഹന്‍ലാല്‍ തുടരണമെന്ന് അഡ്ഹോക് കമ്മിറ്റി

മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്‍റ് സ്ഥാനത്ത് മോഹന്‍ലാല്‍ തുടരണമെന്ന് ആവശ്യപ്പെട്ട് സംഘടനയുടെ അഡ്ഹോക് കമ്മിറ്റി. മെയ് 31 ന് നടന്ന അഡ്ഹോക്...

തമിഴ് ചലച്ചിത്ര സംവിധായകന്‍ വിക്രം സുഗുമാരൻ അന്തരിച്ചു

തമിഴ് ചലച്ചിത്ര സംവിധായകന്‍ വിക്രം സുഗുമാരൻ അന്തരിച്ചു. 47 വയസായിരുന്നു. മധുരയില്‍നിന്ന് ചെന്നൈയിലേക്കുള്ള ബസ് യാത്രയ്ക്കിടെ നെഞ്ചുവേദനയെ തുടർന്നായിരുന്നു മരണം. മധുരയില്‍ ഒരുനിര്‍മാതാവിനോട് അടുത്ത...

നടൻ ഉണ്ണി മുകുന്ദൻ മർദിച്ചെന്ന പരാതിയുമായി മാനേജർ

നടൻ ഉണ്ണി മുകുന്ദൻ മർദിച്ചെന്ന പരാതിയുമായി മാനേജർ വിപിൻ കുമാർ. ടൊവിനോ തോമസ് നായകനായ നരിവേട്ട എന്ന ചലചിത്രത്തെ പ്രശംസിച്ചതാണ് മർദനത്തിന് കാരണമെന്ന് വിപിൻ...