തിരൂർ റെയിൽവേ സ്റ്റേഷനിൽ വീണ്ടും കഞ്ചാവ് പൊതികൾ കണ്ടെത്തി

മലപ്പുറം: തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നു വീണ്ടും കഞ്ചാവ് കണ്ടെത്തി.

തിരൂർ എക്സൈസ് റെയ്ഞ്ചും റെയിൽവേ സംരക്ഷണ സേനയും ചേർന്നു നടത്തിയ സംയുക്ത പരിശോധനയിൽ 13.8 കിലോ കഞ്ചാവാണ് പിടിച്ചത്.

എന്നാൽ കഞ്ചാവ് ആരാണ് എത്തിച്ചതെന്നു കണ്ടെത്താൻ സാധിച്ചിട്ടില്ല.

സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടരുന്നു.

കഴിഞ്ഞ ആഴ്ചയും തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നു കഞ്ചാവ് പിടിച്ചിരുന്നു.

ആറ് പൊതികളിലുമായി സൂക്ഷിച്ച 12.49 കിലോ ഗ്രാം കഞ്ചാവാണ് അന്ന് പിടിച്ചത്.

ആ കേസിലും ഇതുവരെ ആരെയും പിടികൂടിയിട്ടില്ല.

Leave a Reply

spot_img

Related articles

വെന്റിലേറ്ററില്‍ കഴിയുകയായിരുന്ന എയര്‍ ഹോസ്റ്റസിന് പീഡനം; പ്രതി അറസ്റ്റില്‍

വെന്റിലേറ്ററില്‍ കഴിയുകയായിരുന്ന എയര്‍ ഹോസ്റ്റസിനെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. ഹരിയാനയിലെ ഗുരുഗ്രാമില്‍ വെന്റിലേറ്ററിലായ രോഗിയെ പീഡിപ്പിച്ച ബീഹാര്‍ സ്വദേശി ദീപക്കാണ് അറസ്റ്റിലായത്.ഗുരുഗ്രാമിലെ മേദാന്ത...

കഞ്ചാവ് കലര്‍ത്തിയ ചോക്ലേറ്റ് മിഠായി; ഡല്‍ഹി സ്വദേശി പിടിയിൽ

കഞ്ചാവ് കലര്‍ത്തിയ ചോക്ലേറ്റ് മിഠായികളുമായി ഡല്‍ഹി സ്വദേശി പിടിയിൽ. ഡല്‍ഹി നോര്‍ത്ത് ഈസ്റ്റ് ജില്ലയിലെ മൊഅനീസ് അജം ( 42) എന്നയാളാണ് പിടിയിലായത്. കുറ്റ്യാടി...

തൃശ്ശൂർ കളക്ടറേറ്റിൽ ബോംബ് ഭീഷണി

തൃശ്ശൂർ കളക്ടറേറ്റിൽ ബോംബ് ഭീഷണി. ആർ ഡി ഒ ക്ക് ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം വന്നത്. തൃശ്ശൂർ സിറ്റി പോലീസ്, ബോംബ് സ്ക്വാഡ്...

സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ സഹപ്രവർത്തകൻ കൊലപ്പെടുത്തി

തൃശൂർ തൃത്തല്ലൂരില്‍ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ സഹപ്രവർത്തകൻ കൊലപ്പെടുത്തി. പത്തനംതിട്ട അടൂർ സ്വദേശി അനില്‍കുമാർ ആണ് കൊല്ലപ്പെട്ടത്. സഹപ്രവർത്തകനായ കോട്ടയം കാഞ്ഞിരപ്പിള്ളി സ്വദേശി ഷാജു...