‘മഷി സ്മൃതി സന്ധ്യ 2024’ സാംസ്കാരിക പരിപാടി ദുബായ് ബർജുമാനിലെ ബി ഹബ്ബിൽ ഒക്ടോബർ അഞ്ചിന് അരങ്ങേറി

എഴുത്തുകൂട്ടായ്മയായ “മഷി” സംഘടിപ്പിച്ച “മഷി സ്മൃതി സന്ധ്യ, ഏഴ് വർഷങ്ങൾ ഏഴ് പുസ്തകങ്ങൾ” എന്ന സാംസ്കാരിക പരിപാടി ദുബായ് ബർജുമാനിലെ ബി ഹബ്ബിൽ ഒക്ടോബർ അഞ്ചിന് വൈകീട്ട് അരങ്ങേറി.

പ്രവാസ ലോകത്തെ ശ്രദ്ധേയനായ എഴുത്തുകാരൻ വെള്ളിയോടൻ എഴുതിയ “ഉപ്പയാണെന്റെ പ്രാർത്ഥന” എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് വിവർത്തനം “സലാത്ത് അബ്ബ” യുടെ ഔദ്യോദിക പ്രകാശനം, മാധ്യമപ്രവർത്തകൻ ഷാബു കിളിത്തട്ടിൽ നിർവഹിച്ചു. എഴുത്തുകാരനായ ജോയ് ഡാനിയൽ പുസ്തകം ഏറ്റു വാങ്ങിയ വേദിയിൽ വിവർത്തക സജിന പണിക്കർ, പ്രസാധകൻ ബാലാജി ഭാസ്കർ എന്നിവരുടെ സാന്നിധ്യത്തിൽ എഴുത്തുകാരി അനൂജ സനൂബ് പുസ്തക പരിചയം നടത്തി.

2024 ഷാർജ അന്താരാഷ്ട്ര പുസ്തകമേളയെ വരവേൽക്കുന്നതിന്റെ ഭാഗമായി പുസ്തകമേളയിൽ പ്രകാശിതമാകുന്ന മഷിയുടെ 24 എഴുത്തുകാർ ചേർന്നെഴുതിയ “അദൃശ്യം” എന്ന പുസ്തകത്തിന്റെ കവർ പ്രകാശനവും, ഒപ്പം മഷിയിലെ എഴുത്തുകാരായ മഞ്ജു ദിനേശ് എഴുതിയ “അത്രമേൽ” ലൂക്കോസ് ചെറിയാന്റെ “ഉടലാഴി” സജിന പണിക്കരുടെ “ഓർമ്മപ്പാതി” സജന അബ്ദുല്ല രചിച്ച “അനാഹത” സിറാജ് നായരുടെ നോവൽ “ശിവന്റെ സമയം”(രണ്ടാം പതിപ്പ്) എന്നീ പുസ്തകങ്ങളുടെ കവർ പ്രകാശനവും അരങ്ങേറി.

കവിയും സാംസ്കാരിക പ്രവർത്തകനുമായ കെ. ഗോപിനാഥൻ, ഗീത മോഹൻ എന്നിവർ വിശിഷ്ടാതിഥികളായ ചടങ്ങിൽ അമൃത ഘോഷ് ഫബീന അമീർ എന്നിവരായിരുന്നു അവതാരകർ. പ്രോഗ്രാം കോ- ഓർഡിനേഷൻ അജിത് വള്ളോലി , രമ്യ മണി, ദിവ്യ മധു എന്നിവരും, മീഡിയ സപ്പോർട്ട് ജയൻ കീഴ്പേരൂരും നിർവഹിച്ചു.ഇ. കെ ദിനേശൻ, പ്രവീൺ പാലക്കീൽ, സാബിർ കെ വി, ജാസ്മിൻ, ആർതർ വില്യം, ലക്ഷ്മണൻ, അഖിലേഷ് പരമേശ്വർ, രമ്യ മണി, ദൃശ്യ ഷൈൻ എന്നിവർ സംസാരിച്ചു.

Leave a Reply

spot_img

Related articles

സൗദി MoH ല്‍ സ്റ്റാഫ്നഴ്സ് ; നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

സൗദിഅറേബ്യ ആരോഗ്യമന്ത്രാലയത്തിലേയ്ക്കുളള സ്റ്റാഫ്നഴ്സ് (പുരുഷന്‍, മുസ്ലീം) ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. മുസ്ലീം വിഭാഗത്തില്‍പെട്ട (പുരുഷന്‍) ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാകുക. ബി.എം.ടി, കാർഡിയാക്,...

ഇന്ന് ജൂനിയർ ഡോക്ട‌ർമാരുടെ നിരാഹാര സമരം

കേരള മെഡിക്കൽ പിജി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇന്നു രാവിലെ 6 മുതൽ വൈകിട്ട് 6 വരെ സംസ്ഥാനത്തെ ജൂനിയർ ഡോക്ടർമാർ നിരാഹാര സമരം നടത്തും. ബംഗാളിലെ...

തിരുവനന്തപുരത്ത് മ്യൂറിൻ ടൈഫസ് സ്ഥിരീകരിച്ചു

തിരുവനന്തപുരത്ത് മ്യൂറിൻ ടൈഫസ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന 75കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.ചെള്ള് പനിക്ക് സമാനമായ ബാക്ടീരിയൽ രോഗം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്നത് അപൂർവമായാണ്. രോഗി...

ആസിഫ് അലിയുടെ ആഭ്യന്തര കുറ്റവാളിയുടെ ചിത്രീകരണം പൂർത്തിയായി

നവാഗതനായ സേതുനാഥ് പത്മകുമാർ കഥ, തിരക്കഥ,സംവിധാനം നിർവഹിക്കുന്ന ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളിയുടെ ഷൂട്ടിംഗ് പൂർത്തിയായി. മൂന്നു ഷെഡ്യൂളുകളായി നാൽപ്പത്തിയഞ്ചിൽ പരം ദിവസങ്ങളുടെ...