കൂട്ട ആത്മഹത്യാശ്രമം: മകൾക്കു പിന്നാലെ അമ്മയും മരിച്ചു

വിഷം കഴിച്ച് കൂട്ട ആത്മഹത്യക്കു ശ്രമിച്ച മൂന്നംഗ കുടുംബത്തിലെ മാതാവും മരിച്ചു. മേപ്പാടം കോൽപുറത്ത് ഷൈലജ (34) വെള്ളിയാഴ്ച രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്. മകൾ ആറു വയസ്സുകാരി അണിമ നേരത്തേ മരിച്ചിരുന്നു. അമ്മയും ചേച്ചിയും പോയതറിയാതെ കുഞ്ഞു അക്ഷയ് (4) മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ടാണ് ഷൈലജ, മകൾ അണിമ, മകൻ അക്ഷയ് എന്നിവരെ വീട്ടിനുള്ളിൽ വിഷം കഴിച്ച് അവശനിലയിൽ നാട്ടുകാർ കണ്ടത്. ഭർത്താവ് പ്രദീപിന്റെ മരണത്തെത്തുടർന്നുണ്ടായ കടുത്ത മനോവിഷമമാണ് ഷൈലജയെയും മക്കളെയും ഈ കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് നിഗമനം.അക്ഷയിയെങ്കിലും തിരിച്ചുകിട്ടണമെന്നുള്ള പ്രാർഥനയിലാണ് ബന്ധുക്കൾ. അതേസമയം, അക്ഷയ് കണ്ണുതുറന്നാൽ അമ്മയെയും ചേച്ചിയെയും അന്വേഷിച്ചാൽ എന്തുപറയണമെന്നും ബന്ധുക്കൾക്കറിയില്ല. ഷൈലജയുടെയും അണിമയുടെയും സംസ്‌കാരം നടത്തി.

Leave a Reply

spot_img

Related articles

കുട്ടനാടിന്റെ സമഗ്ര വികസനം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...