കൊച്ചി: വൻതോതിൽ മയക്കുമരുന്ന് വിൽപന നടത്തുന്ന സംഘത്തിലെ രണ്ടുപേരെയും കോടികൾ വിലമതിക്കുന്ന മയക്കുമരുന്നും പിടികൂടി പോലീസ്.
എംഡിഎംഎയുമായി നഴ്‌സിങ് വിദ്യാർഥിനി ഉൾപ്പെടെ രണ്ടുപേരാണ് അറസ്റ്റിലായിരിക്കുന്നത്.
കാറിൽ കടത്തുകയായിരുന്ന
മയക്കുമരുന്ന് തൃപ്പൂണിത്തുറയിൽ വച്ചാണ് പോലീസ് പിടികൂടിയത്.
പരിശോധനയിൽ ഇരുവരിൽ നിന്നും എംഡിഎംഎ പിടികൂടിയതായി പോലീസ് പറഞ്ഞു.
കരിങ്ങാച്ചിറ ഭാഗത്ത് നടന്ന പോലീസ് പരിശോധനയിൽ പ്രതികൾ കാർ നിർത്താതെ പോയിരുന്നു.
ഇതേത്തുടർന്ന് പോലീസ് ഇവരെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.
കാറിലുണ്ടായിരുന്ന ഒരാൾ രക്ഷപ്പെട്ടു.മറ്റേ ആളെ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പിടികൂടിയത്.
ബംഗളൂരുവിലെ നഴ്‌സിങ് വിദ്യാർത്ഥിനിയാണ് അറസ്റ്റിലായ യുവതി.
സുഹൃത്തിനെ കാണാനാണ് കൊച്ചിയിലെത്തിയതെന്ന് യുവതി പോലീസിനോട് പറഞ്ഞു.
പ്രതികൾ എവിടെ നിന്നാണ് ഇത്രയും മയക്കുമരുന്ന് വാങ്ങിയതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.