തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട; യുവതിയടക്കം നാലുപേർ അറസ്റ്റിൽ

തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട. 48 കിലോ കഞ്ചാവുമായി യുവതിയടക്കം നാലുപേർ അറസ്റ്റ്.പ്രാവച്ചമ്പലം ചാനൽക്കര വീട്ടിൽ റഫീക്ക് (31) , ഇടയ്ക്കോട് മാങ്കൂട്ടത്തിൽ വീട്ടിൽ ഷാനവാസ്, കൊണ്ണിയൂർ സ്വദേശി അനസ്, പേയാട് സ്വദേശി റിയ സ്വീറ്റി (44) എന്നിവരാണ് പിടിയിലായത്. അനസിനേയും റിയയേയും കമലേശ്വരത്ത് നിന്നാണ് പിടികൂടിയത്.

പാരൂർക്കുഴിയിലെ വാടക വീടിന് സമീപത്ത് പാർക്ക് ചെയ്തിരുന്ന കാറിന്‍റെ രഹസ്യ അറയിൽ സൂക്ഷിച്ചിരിക്കുന്ന നിലയിലായിലാണ് കഞ്ചാവ് കണ്ടെത്തിയത്. വിശാഖപട്ടണത്തിൽ നിന്നും കൊണ്ടു വന്ന് കമലേശ്വരത്ത് വിൽപ്പന നടത്താനായിരുന്നു പദ്ധതി.എന്നാൽ, നഗരത്തിൽ‌ ആറ്റുകാൽ പൊങ്കാല ഒരുക്കങ്ങൾ നടക്കുന്നതിനാൽ കമലേശ്വരത്തേക്ക് കൊണ്ടുപോകാൻ സാധിച്ചില്ല. തുടർന്നാണ് പാരൂർക്കുഴിയിലെ റഫീക്കിന്‍റെ വാടക വീട്ടിലെത്തിച്ചത്. 10 ലക്ഷത്തിൽ കൂടുതൽ വില വരുന്നതാണ് കഞ്ചാവെന്ന് പൊലീസ് പറഞ്ഞു. ഷാഡോ പൊലീസിന് കിട്ടിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പ്രതികളെ പിടികൂടിയത്. തിരുവനന്തപുരത്ത് അന്യസംസ്ഥാന തൊഴിലാളികളെയും, സ്‌കൂള്‍ കോളെജ് വിദ്യാര്‍ഥികളെയും കേന്ദ്രീകരിച്ചാണ് വില്‍പ്പന നടത്തിവന്നിരുന്നുയന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു.പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply

spot_img

Related articles

കുണ്ടറയിൽ റെയിൽവേ പാളത്തിന് കുറുകെ ടെലിഫോൺ പോസ്റ്റ്; അട്ടിമറിയെന്ന് സംശയം

കൊല്ലം - പുനലൂർ റെയിൽ പാതയിൽ ട്രാക്കിന് കുറുകെയിട്ട നിലയിൽ ടെലിഫോൺ പോസ്റ്റ് കണ്ടെത്തി. കുണ്ടറ ആറുമുറിക്കട പഴയ ഫയർ സ്റ്റേഷന് സമീപത്തായുള്ള റെയിൽവേ...

കൊച്ചിയില്‍ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ്

കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആതിര ഗ്രൂപ്പ് എന്ന സ്ഥാപനം തങ്ങളുടെ കൈയില്‍ നിന്ന് പണം ശേഖരിച്ചിട്ട് ഇപ്പോള്‍ തിരികെ തരുന്നില്ലെന്നാണ് നിക്ഷേപകരുടെ പരാതി. വീട്ടമ്മമാരും...

മലപ്പുറത്ത് മകന്‍ അമ്മയെ വെട്ടികൊന്നു; പ്രതി കസ്റ്റഡിയില്‍

മലപ്പുറം വൈലത്തൂരില്‍ മകന്‍ അമ്മയെ വെട്ടികൊന്നു. ആമിന (62) ആണ് കൊല്ലപ്പെട്ടത്. മരിച്ച ആമിനയുടെ മകന്‍ മുസമ്മിലിനെ (35) പൊലീസ് അറസ്റ്റ് ചെയ്തു. മാനസിക...

കൈക്കൂലിക്കേസിൽ എറണാകുളം ആർ ടി ഒ വിജിലൻസിന്റെ പിടിയിൽ

കൈക്കൂലിക്കേസിൽ എറണാകുളം ആർ ടി ഒ വിജിലൻസിന്റെ പിടിയിലായി.ടി എം ജെയ്സൺ ആണ് പിടിയിലായത്. ഇയാൾക്കൊപ്പം രണ്ട് ഏജന്റുമാരേയും പിടികൂടി. ജെയ്സന്റെ വീട്ടിൽനിന്ന് 50...