ആഹാ.. ഇത് കൊള്ളാലോ; കണക്കിൽ 200ൽ 212 മാർക്കോ?

കണക്കിൽ 200ൽ 212 മാർക്ക്.

ഗുജറാത്തിയിൽ 200ൽ 211 മാർക്ക്.

തന്‍റെ മാർക്ക് ലിസ്റ്റ് കണ്ട് ഞെട്ടിയിരിക്കുകയാണ് വിദ്യാർത്ഥിനി.

ഗുജറാത്തിലെ ദാഹോദ് ജില്ലയിൽ പ്രൈമറി സ്കൂൾ പരീക്ഷാ ഫലത്തിലാണ് ഈ പിഴവുണ്ടായത്.

സംഭവത്തിൽ ജില്ലാ വിദ്യാഭ്യാസ ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചു.

ജലോദ് താലൂക്കിലെ ഖരാസന ഗ്രാമത്തിലെ പ്രൈമറി സ്‌കൂളിലാണ് സംഭവം.

മാർക്ക് ലിസ്റ്റ് കയ്യിൽ കിട്ടിയപ്പോള്‍ വൻഷിബെൻ മനീഷ്ഭായ് എന്ന വിദ്യാർത്ഥിനി അത്ഭുതപ്പെട്ടുപോയി.

രണ്ട് വിഷയങ്ങളിൽ പരമാവധി മാർക്കിനേക്കാള്‍ കൂടുതലായിരുന്നു വൻഷിബെന്നിന്‍റെ മാർക്ക്.

ഗുജറാത്തിയിൽ 200ൽ 211 മാർക്ക് എന്നും കണക്കിൽ 200ൽ 212 മാർക്ക് എന്നുമാണ് രേഖപ്പെടുത്തിയിരുന്നത്.

സംഭവം ശ്രദ്ധയിൽപ്പെടുത്തിയപ്പോള്‍ മാർക്ക് ലിസ്റ്റ് ക്രോഡീകരിക്കുമ്പോള്‍ വന്ന പിഴവ് എന്നാണ് അധികൃതരുടെ വിശദീകരണം.

വിദ്യാർത്ഥിനിക്ക് പുതുക്കിയ മാർക്ക് ലിസ്റ്റ് നൽകി.

ഗുജറാത്തിയിൽ 200ൽ 191, കണക്കിൽ 200ൽ 190 എന്നാണ് പുതിയ മാർക്ക് ലിസ്റ്റിലുള്ളത്.

ബാക്കിയുള്ള വിഷയങ്ങളുടെ സ്കോറുകൾ മാറ്റമില്ലാതെ തുടർന്നു.

ടോട്ടൽ മാർക്ക് നേരത്തെ ആയിരത്തിൽ 956 ആയിരുന്നു.

പുതിയ മാർക്ക് ലിസ്റ്റിൽ അത് 1000ൽ 934 ആയി.

മാർക്ക് ലിസ്റ്റിലെ പിഴവിനെ കുറിച്ച് ജില്ലാ വിദ്യാഭ്യാസ അധികൃതർ അന്വേഷണം തുടങ്ങി.

Leave a Reply

spot_img

Related articles

സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനില്‍ പോയ നിരവധി പേരെ കാണാതായിട്ടുണ്ടെന്ന് തമിഴ്നാട് പോലീസ്

ആത്മീയ നേതാവ് സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനില്‍ പോയ നിരവധി പേരെ കാണാതായിട്ടുണ്ടെന്ന് തമിഴ്നാട് പോലീസിന്റെ റിപ്പോർട്ട്. ഇഷ ഫൗണ്ടേഷനെതിരേ തമിഴ്നാട് പോലീസ് സുപ്രീം...

ജമ്മുകശ്മീർ മുഖ്യമന്ത്രിയായി ഒമർ അബ്‌ദുല്ല സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേറ്റു

ജമ്മുകശ്മീർ മുഖ്യമന്ത്രിയായി നാഷനൽ കോൺഫറൻസ് ഉപാധ്യക്ഷൻ ഒമർ അബ്‌ദുല്ല സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേറ്റു. ഷേർ-ഇ-കശ്മ‌ീർ ഇന്റർനാഷണൽ കൺവെൻഷൻ സെൻ്ററിൽ രാവിലെ പതിനൊന്നരയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ലഫ്....

ബംഗാൾ ഉൾക്കടലിൽ തീവ്രന്യുനമർദ്ദം

ബംഗാൾ ഉൾക്കടൽ ന്യുനമർദ്ദം തീവ്രന്യുനമർദ്ദമായി ശക്തിപ്രാപിച്ചു. നാളെ അതിരാവിലെ പുതുച്ചേരിക്കും നെല്ലൂരിനും (ആന്ധ്രാപ്രദേശ്) ഇടയിൽ ചെന്നൈക്ക്‌ സമീപം മണിക്കൂറിൽ പരമാവധി 60 കിമീ വേഗതയിൽ കരയിൽ...

കടുത്ത പട്ടിണി നേരിടുന്ന 42 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും

കടുത്ത പട്ടിണി നേരിടുന്ന 42 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും. ആഗോള പട്ടിണി സൂചികയിൽ (ഗ്ലോബൽ ഹംഗർ ഇൻഡക്സ്- ജിഎച്ച്ഐ) ഇന്ത്യയ്ക്ക് നേരിയ പുരോഗതി ഉണ്ടെങ്കിലും...