സിഎംആർഎൽ എക്‌സാലോജിക് കേസിൽ പിണറായി വിജയനും പ്രതിപ്പട്ടികയിൽ വരുമെന്ന് മാത്യു കുഴൽനാടൻ

സിഎംആർഎൽ എക്‌സാലോജിക് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും പ്രതിപ്പട്ടികയിൽ വരുമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ .കർത്തയെ വഴിവിട്ട് പിണറായി സഹായിച്ചെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു. ഇ.ഡി. റെയ്‌ഡ് നടത്തേണ്ടിയിരുന്നത് എകെജി സെന്ററിൽ ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.’ഒരു സേവനവും നൽകാതെ കരിമണൽ കമ്പനിയിൽനിന്ന് ബാങ്ക് വഴി കോടിക്കണക്കിന് രൂപ വാങ്ങി. അത് നിയമപരമായി കിട്ടാനുള്ള പണമാണെന്ന രീതിയിൽ കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ചതാണ് ഇഡിയുടെ മുമ്പിലുള്ളത്. എന്നാൽ, എന്തിനുവേണ്ടി പണം കൊടുത്തു എന്നത് ഇപ്പോഴും വലിയ ചോദ്യമാണ്. അതിനെക്കുറിച്ച് അന്വേഷിക്കുമ്പോഴാണ് അഴിമതിയുടെ കാര്യങ്ങൾ വരുന്നത് എന്ന് കുഴൽനാടൻ പറഞ്ഞു.

Leave a Reply

spot_img

Related articles

മഞ്ഞക്കാർഡ് ഉടമകൾക്ക് ഓഗസ്റ്റ് 10 മുതൽ സൗജന്യ ഓണക്കിറ്റ്

ഓണത്തിന് മഞ്ഞക്കാർഡ് ഉടമകൾക്ക് ഓഗസ്റ്റ് 10 മുതൽ സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ക്ഷേമ സ്ഥാപനങ്ങളിലെ...

കുമരകം ബോട്ട് ദുരന്തത്തിന്റെ 24-ാം സ്മരണ ദിനം ഇന്ന്

കുമരകം ബോട്ട് ദുരന്തത്തിന്റെ 24-ാം സ്മരണ ദിനം ഇന്ന്.2002 ജൂലൈ 27 ന് ആണ് വേമ്പനാട്ടു കായലിന്റെ ആഴങ്ങളിൽ അനേകം കുടുംബങ്ങളുടെ സ്വപ്നങ്ങൾ ഹോമിക്കപ്പെട്ട...

ലഹരിമരുന്ന് കേസില്‍ പിടിയിലായ രണ്ടാമത്തെ അധ്യാപികയേയും പുറത്താക്കി

കോഴിക്കോട് വടകരയില്‍ ലഹരിമരുന്ന് കേസില്‍ അധ്യാപികമാര്‍ പിടിയിലായ സംഭവത്തില്‍ രണ്ടാമത്തെ അധ്യാപികയേയും പുറത്താക്കി.വടകര എം ഡി എം എ കേസിൽ പേരാമ്പ്ര ബി ആർ...

അമ്പലവയല്‍ പൊന്മുടികോട്ട മലമുകളില്‍ കുടുങ്ങിയ യുവാക്കളെ രക്ഷപ്പെടുത്തി

വയനാട് അമ്പലവയല്‍ പൊന്മുടികോട്ട മലമുകളില്‍ കുടുങ്ങിയ യുവാക്കളെ രക്ഷപ്പെടുത്തി .കല്ലൂർ സ്വദേശികളായ മുബഷിർ, മുഹമ്മദ്‌ മുൻദീർ എന്നിവരാണ് മലമുകളില്‍ കുടുങ്ങിയത്.രക്ഷാദൗത്യം നടന്നത് ഇന്നലെ രാത്രിയിലാണ്....