മാവേലിക്കര സിഎ അരുൺ കുമാർ മത്സരിക്കും

ലോക്സഭാ തെരഞ്ഞെുപ്പിനുള്ള സിപിഐ സ്ഥാനാർത്ഥിപ്പട്ടികയായി.

മാവേലിക്കര സിഎ അരുൺ കുമാർ തന്നെ മത്സരിക്കും.

ജില്ലാ കൌൺസിലിന്റെ എതിർപ്പ് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് തളളി.

തൃശൂരിൽ വി എസ് സുനിൽ കുമാർ, വയനാട്ടിൽ ആനി രാജ, തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രൻ എന്നിവരും സ്ഥാനാർത്ഥികളാകും.

സിപിഐ എക്സിക്യൂട്ടിവിൽ സ്ഥാനാർത്ഥികളിൽ തീരുമാനമായി.

സിപിഐ കൗൺസിൽ യോഗം ചേർന്ന് പ്രഖ്യാപനമുണ്ടാകും.

മാവേലിക്കര ലോക്സഭ മണ്ഡലത്തിൽ ആരാകും സ്ഥാനാർത്ഥിയാകുക എന്നതായിരുന്നു സസ്പെൻസ്.

ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉൾപ്പെടെ മൂന്നു പേരുടെ സാധ്യത സ്ഥാനാർത്ഥി പട്ടിക സിപിഐ കൊല്ലം ജില്ലാ കൗൺസിൽ തയ്യാറാക്കിയിരുന്നു.

സിപിഐ സംസ്ഥാന നേതൃത്വം പരിഗണിച്ച അഡ്വ. സി. എ.അരുൺകുമാറിനെ പരിഗണിക്കാതെയും ഉൾപ്പെടുത്താതെയുമായിരുന്നു

കൊല്ലം ജില്ലാ കൗൺസിൽ യോഗം സംസ്ഥാന നേതൃത്വത്തിന് പട്ടിക നൽകിയത്.

എന്നാൽ ഈ പട്ടിക പൂർണമായും തളളിയാണ് അരുൺകുമാറിനെ സ്ഥാനാർത്ഥിയാക്കിയത്.

സിഎ അരുൺ കുമാർ സിപിഐ ആലപ്പുഴ ജില്ലാ കൗൺസിലിൽ അംഗമാണ്.

എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗവുമാണ്.

മന്ത്രി പി. പ്രസാദിൻ്റെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയാണ്.

Leave a Reply

spot_img

Related articles

പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

2024 ഓക്ടോബർ 18, 19 2025 ജനുവരി 30, 31 തീയതികളിൽ തിരുവനന്തപുരം/ കോഴിക്കോട്/ താമരശ്ശേരി കേന്ദ്രങ്ങളിൽ നടത്തിയ ചെയിൻ സർവെ ലോവർ പരീക്ഷാ...

ഡെപ്യൂട്ടേഷൻ ഒഴിവ്

ഹാർബർ എൻജിനിയറിങ് വകുപ്പ് ചീഫ് എൻജിനിയറുടെ കാര്യാലയത്തിലെ എക്സിക്യൂട്ടീവ് എൻജിനിയർ (ഇലക്ട്രിക്കൽ) തസ്തികയിലെ ഒഴിവ് ഒരു വർഷത്തേക്ക് ഡെപ്യൂട്ടേഷൻ മുഖേന നികത്തുന്നതിന് യോഗ്യരായ ജീവനക്കാരിൽ...

അഭിമുഖം

വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ വിവിധ വകുപ്പുകളിലായി ട്യൂട്ടർ/ ഡെമോൺസ്ട്രേറ്റർ, ജൂനിയർ റസിഡന്റ് തസ്തികകളിൽ കരാർ നിയമനത്തിന് ഏപ്രിൽ 9ന് അഭിമുഖം നടത്തും. എം ബി...

കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞു; എം.ജി. ശ്രീകുമാറിന് 25,000 രൂപ പിഴ

കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞതിന് പിന്നണി ഗായകൻ എം.ജി. ശ്രീകുമാറിനെതിരെ പിഴ ചുമത്തി. കൊച്ചി കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞതിനു മുളവുകാട് പഞ്ചായത്താണ് ഗായകന് 25,000 രൂപ...