നൈപുണ്യ വികസനത്തിലൂടെ പരമാവധി തൊഴിലവസരങ്ങൾ ലഭ്യമാക്കും: വി ശിവൻകുട്ടി

തൊഴിലവസരങ്ങൾ കൂടുതലുള്ള തൊഴിൽമേഖലകളിൽ ആവശ്യമുള്ള നൈപുണ്യ പരിശീലനം നൽകി കൂടുതൽ പേർക്ക് തൊഴിൽ നൽകുക എന്നതാണ് സംസ്ഥാന സർക്കാർ നിലപാടെന്ന് പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻ കുട്ടി പറഞ്ഞു.

കേരള അക്കാദമി ഫോർ സ്‌കിൽ എക്‌സലൻസ് (KASE) സംഘടിപ്പിച്ച  ട്രെയിനിംഗ് സർവീസ് പ്രൊവൈഡേഴ്‌സ് സമ്മിറ്റ്  തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ തൊഴിലില്ലായ്മ നിരക്ക് ഗണ്യമായി കുറക്കുന്നതിനും,  തൊഴിലാളി – ജനസംഖ്യാ അനുപാതം വർദ്ധിപ്പിച്ച് സംസ്ഥാനം കൈവരിച്ച സാമൂഹിക സാമ്പത്തിക പുരോഗതി നിലനിർത്തുന്നതിനും നൈപുണ്യ വികസനത്തിലൂടെ സാധിക്കും.

കേരള സർക്കാരിന്റെ തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാന നൈപുണ്യ വികസന മിഷനും സ്‌കിൽ സെക്രട്ടറിയേറ്റുമായ കെ.എ.എസ്.ഇ സംസ്ഥാനത്തെ വിവിധ നൈപുണ്യ വികസന പ്രവർത്തനങ്ങൽ ഏകോപിപ്പിച്ചു നടപ്പിലാക്കിവരുന്നു.

നൈപുണ്യ പരിശീലന പദ്ധതികളുടെ ഗുണനിലവാരം ഉറപ്പാക്കുകയും നൈപുണ്യ പരിശീലനത്തിനുള്ള അവസരം നഗര ഗ്രാമവ്യത്യാസമില്ലാതെ എല്ലാ വിഭാഗം ജനങ്ങൾക്കും ലഭ്യമാക്കേണ്ടതുമാണ്. നാഷണൽ ക്വാളിഫിക്കേഷൻ രജിസ്റ്ററിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ബഹുഭൂരിപക്ഷം നൈപുണ്യ പരിശീലന കോഴ്‌സുകളും സംസ്ഥാനത്ത് അനുയോജ്യരായ പരിശീലന പങ്കാളികളുടെ   അഭാവം മൂലം ലഭ്യമല്ല.

മികച്ച തൊഴിലവസരങ്ങൾ നേടിയെടുക്കുന്നതിന് സംസ്ഥാനത്തു നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് ഇതുമൂലം സാധിക്കാതെ വരുന്നു. വിവിധ വ്യാവസായിക മേഖലകളിൽ തൊഴിൽ ആർജ്ജിക്കുന്നതിനുള്ള മികച്ച നൈപുണ്യ പരിശീലന കോഴ്‌സുകൾ നടത്തുന്ന വിവിധ ഏജൻസികളെ ഫലപ്രദമായി ജില്ലാതലത്തിൽ ഏകോപിപ്പിക്കുന്നതിലൂടെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുവാൻ സാധിക്കും.

ഇതിനായി വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന  പൊതു-സ്വകാര്യ നൈപുണ്യ പരിശീലന സ്ഥാപനങ്ങളെ മുഖ്യധാരയിൽ എത്തിച്ച് നൈപുണ്യ പരിശീലന പ്രവർത്തനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കേണ്ടതുണ്ട്. അതോടൊപ്പം  സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന നൈപുണ്യ പരിശീലന സ്ഥാപനങ്ങളെ ജില്ലാ നൈപുണ്യ വികസന പദ്ധതിയിൽ പരിശീലന പ്രോജക്ടുകൾ സമർപ്പിക്കുന്നതിന് പ്രോത്സാഹിപ്പിക്കേണ്ടതുമുണ്ട്.

ഈ ലക്ഷ്യത്തിനായി നൈപുണ്യ പരിശീലന പങ്കാളികളുടെ സമ്മിറ്റ് എല്ലാ ജില്ലകളിലും സംഘടിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.
കെ.എ.എസ്.ഇ മാനേജിംഗ് ഡയറക്ടർ വീണാ മാധവൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സി ഇ ഒ വിനോദ് ടി വി സ്വാഗതം പറഞ്ഞു. സംസ്ഥാന ആസൂത്രണ ബോർഡ് അംഗം കെ രവി രാമൻ മുഖ്യ പ്രഭാഷണം നടത്തി.  കെയ്‌സ് സ്‌കിൽ കൺവർജൻസ് മാനേജർ അനൂപ് പി നന്ദി അറിയിച്ചു.

Leave a Reply

spot_img

Related articles

കണ്ണൂർ കോർപറേഷനിലേക്ക് എൽഡിഎഫ് നടത്തിയ പ്രതിഷേധ മാർച്ചിനിടെ സംഘർഷം

കണ്ണൂർ കോർപറേഷനിലേക്ക് എൽഡിഎഫ് നടത്തിയ പ്രതിഷേധ മാർച്ചിനിടെ വൻ സംഘർഷം. കോർപറേഷൻ ഓഫീസിന് മുന്നിൽ കയ്യാങ്കളിയിലേക്കെത്തുന്ന സംഭവങ്ങൾ ആണ് ഉണ്ടായത്. മേയറെ ഉൾപ്പെടെ തള്ളിമാറ്റിയതോടെ...

‘രാജിവെച്ച്‌ പോകുമെന്ന് കരുതേണ്ട, ഇന്ന് ആരുടേയും ചോര കുടിക്കാന്‍ കിട്ടിയില്ലേ?’ : മന്ത്രി ഗണേഷ് കുമാർ

'രാജിവെച്ച്‌ പോകുമെന്ന് കരുതേണ്ട, ഇന്ന് ആരുടേയും ചോര കുടിക്കാന്‍ കിട്ടിയില്ലേ?' : മന്ത്രി ഗണേഷ് കുമാർ.രാജിയെക്കുറിച്ചുള്ള അഭ്യൂഹം മാധ്യമങ്ങള്‍ക്ക് മാത്രമാണെന്ന് മന്ത്രി കെ ബി...

യുഡിഎഫ് അധികാരത്തിൽ വന്നാൽ കോട്ടയത്തെ ആകാശപാത പദ്ധതി ആറു മാസത്തിനുള്ളിൽ നടപ്പിലാക്കും; തിരുവഞ്ചൂർ രാധാകൃഷ്ണൻ

യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ കോട്ടയത്തെ ആകാശപാത പദ്ധതി ആറു മാസത്തിനുള്ളിൽ നടപ്പിലാക്കുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ.കോട്ടയം നഗരത്തിലെ ആകാശപ്പാത പദ്ധതിക്ക് ശാപമോക്ഷം നൽകാൻ...

ബൈക്കും ട്രാവലറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു

ബൈക്കും ട്രാവലറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു.മാനന്തവാടി കല്ലോടി പടക്കൂട്ടിൽ വിനീതിന്റെ ഭാര്യ സ്റ്റെഫി (33) ആണ് കോഴിക്കോട്ടെ സ്വകാര്യ...