ആറുവരി ദേശീയപാതകളിലെ പരമാവധി വേഗപരിധി 110ൽ നിന്നു 100 കിലോമീറ്ററായി കുറച്ച് മോട്ടർ വാഹന വകുപ്പ് വിജ്‌ഞാപനമിറക്കി.
ഡ്രൈവറുടേത് കൂടാതെ 8 സീറ്റുകളിൽ താഴെയുള്ള വാഹനങ്ങൾക്കു 100 കിലോമീറ്ററും ഒൻപതോ അതിൽ അധികമോ
സീറ്റുകളുള്ള വാഹനങ്ങൾക്കു 90 കി ലോമീറ്ററുമായിരിക്കും വേഗപരിധി.
ഇത്തരം പാതയിൽ വേഗം 110 കിലോമീറ്ററായി ഉയർത്താൻ 2023ൽ സംസ്‌ഥാന സർക്കാർ തീരുമാനിച്ചിരുന്നു.
വേഗപരിധി കൂട്ടാൻ കഴിയില്ലെന്നു കേന്ദ്രം അറിയിച്ചതോടെയാണു പിൻമാറ്റം.