ലോക പുകയില വിരുദ്ധ ദിനാചരണ പരിപാടി

എറണാകുളം: ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി പുകയില ഉപയോഗത്തിനെതിരെ അവബോധം സൃഷ്ടിക്കാനും ഈ ദുശ്ശീലം ഉപേക്ഷിക്കാനുള്ള മാർഗനിർദേശങ്ങൾ ജനങ്ങളിലെത്തിക്കുന്നതിനുമായി ജില്ലയിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.


ലോക പുകയില വിരുദ്ധ  ദിനാചരണം  ജില്ലാതല പരിപാടിയും
ടൊബാക്കോ സെസ്സേഷൻ സെൻററും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന ഉദ്ഘാടനം ചെയ്തു.

ലോക പുകയില വിരുദ്ധ ദിനത്തിന്റെ ഭാഗമായി ജില്ലയിലെ എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും ദന്തരോഗചികിത്സാ വിഭാഗതൊടാനുബന്ധിച്ചു ടുബാക്കോ സെസ്സേഷൻ കൗൺസിലിങ് ക്ലിനിക്കുകൾ ആരംഭിച്ചിട്ടുണ്ട്.

എല്ലാവർഷവും മെയ് 31ന് ലോക പുകയില വിരുദ്ധ ദിനമായി ആചരിക്കുന്നു.

പുകയില കമ്പനികളുടെ ഇടപെടലുകളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുക എന്നതാണ് ഈ വർഷത്തെ സന്ദേശം.


ലോകത്ത് പുകയില ഉപയോഗവും പുകവലിയും മൂലം ഉണ്ടാകുന്ന ജീവിതശൈലി രോഗങ്ങളും കാൻസർ പോലുള്ള മാരകരോഗങ്ങളും വർദ്ധിച്ചു വരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ഈ സാഹചര്യത്തിൽ പുകവലിക്കെതിരെയുള്ള ബോധവൽക്കരണം കൂടുതൽ ഊർജ്ജസ്വലമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്.

സർക്കാർ ആശുപത്രികൾ ശ്വാസ് ക്ലിനിക്കുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങളിലൂടെ ചികിത്സയും ബോധവൽക്കരണവും നൽകിവരുന്നുണ്ട്.

അഡീഷണൽ ഡിഎംഒ ഡോ. കെ. ആർ. രാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡെപ്യൂട്ടി ഡിഎംഒ ഡോ. കെ. സവിത വിഷയാവതരണം നടത്തി.

ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ
ഡോ. ആരതി കൃഷ്ണൻ, ജില്ലാ എജുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ  സി. എം. ശ്രീജ എന്നിവർ സംസാരിച്ചു.


തമ്മനം നഗര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നടന്ന പരിപാടിയുടെ ഭാഗമായി ബോധവൽക്കരണ സെമിനാറും പോസ്റ്റർ രചനയും ക്വിസ് മത്സരവും നടത്തി.

Leave a Reply

spot_img

Related articles

കുട്ടനാടിന്റെ സമഗ്ര വികസനം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...