സാർവ്വദേശീയ തൊഴിലാളി ദിനത്തോടനുബന്ധിച്ച് മെയ് ഒന്നിന് നൂറിൽ കൂടുതൽ തൊഴിലാളികൾ ജോലിചെയ്യുന്ന സംസ്ഥാനത്തെ സ്ഥാപനങ്ങളിലും തോട്ടങ്ങളിലും ഫാക്ടറികളിലും തൊഴിലാളികളുടെ മാനസികോല്ലാസത്തിന് പ്രാധാന്യം നൽകുന്ന വിവിധ കലാകായിക പരിപാടികൾ സംഘടിപ്പിക്കുന്നതിന് സ്ഥാപന- തോട്ടം ഉടമകൾ നടപടി സ്വീകരിക്കണമെന്ന് ലേബർ കമ്മിഷണർ അർജുൻ പാണ്ഡ്യൻ അറിയിച്ചു.
നിലവിലുള്ള തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തെ ബാധിക്കാത്ത തര ത്തിലായിരിക്കണം പരിപാടികൾ സംഘടിപ്പിക്കേണ്ടത്.
ആരോഗ്യകരമായ പരിപാടികൾ സംഘടിപ്പിക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങളും സഹായങ്ങളും ഒരുക്കി നൽകുന്നതിന് എല്ലാ ജില്ലാ ലേബർ ഓഫീസർമാർക്കും നിർദ്ദേശം നൽകിയതായും അദ്ദേഹം അറിയിച്ചു.
ലേബർ പബ്ലിസിറ്റി ഓഫീസർ
9745507225