കോഴിക്കോട് മൊഫ്യൂസിൽ ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ തീപിടുത്തം ബാധിക്കാത്ത കച്ചവടസ്ഥാപനങ്ങൾ തിങ്കളാഴ്ചക്കകം തുറക്കുമെന്ന് മേയർ ഡോ.ബീനാ ഫിലിപ്പ്.കെട്ടിടത്തിൽ മുഴുവൻ പുതിയ വയറിങ് നടത്തണമെന്നാണ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ ശുപാർശ.കെട്ടിടം വൃത്തിയാക്കാനുള്ള പ്രവൃത്തി ആരംഭിക്കുന്നതിനായി ഹെൽത്ത് ഓഫീസറെ ചുമതലപ്പെടുത്തിയതായും മേയർ പറഞ്ഞു. കോഴിക്കോട് മൊഫ്യൂസിൽ ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ ഉണ്ടായ തീപിടുത്തത്തിൻ്റെ പശ്ചാത്തലത്തിലാണ് ബന്ധപ്പെട്ട വ്യാപാരികളുമായി കോഴിക്കോട് മേയർ ബീന ഫിലിപ്പ്, മേയറുടെ ചെമ്പറിൽ വച്ച് ചർച്ച നടത്തിയത്. എത്രയും പെട്ടെന്ന് കടകൾ തുറന്നു പ്രവർത്തിക്കണമെന്നാണ് കോർപ്പറേഷൻ്റെ താത്പര്യം. വയറിങ് പ്രവർത്തികൾ വേഗത്തിൽ ആക്കുവാൻ മൂന്ന് വയറിങ് കോൺട്രാക്ടർമാരെ ചുമതലപ്പെടുത്തി. ഷിഫ്റ്റ് അടിസ്ഥാനത്തിൽ വയറിങ് ജോലികൾ ചെയ്യുവാൻ കരാറുകാർ തയ്യാറായാൽ,വെളിച്ചം അടക്കമുള്ള ആവശ്യമായ സൗകര്യങ്ങൾ കോർപറേഷൻ നൽകമെന്നവർ അറിയിച്ചു.