കേരളം കടക്കെണിയിലാണെന്ന പ്രചാരണം വസ്‌തുതാ വിരുദ്ധം; മുഖ്യമന്ത്രി

കേരളം കടക്കെണിയിലാണെന്ന പ്രചാരണം വസ്‌തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.കേരളത്തിന്റെ കടം വർധിക്കുന്നില്ല. വരുമാനം വർധിച്ച് കൊണ്ടിരിക്കുകയാണ്. കേരളം കടക്കെണിയിലാണെന്ന തെറ്റായ പ്രചാരണം നടത്തി ജനങ്ങളെ ചിലർ തെറ്റിദ്ധരിപ്പിക്കുകയാണ്. ഒൻപത് വർഷം കൊണ്ട് സംസ്ഥാനം അഭിമാനപൂർവമായ നേട്ടം കരസ്ഥമാക്കി. സർക്കാരിന്റെ വാർഷിക പരിപാടികളിൽ വൻ ജനപങ്കാളിത്തമാണ് വന്നു കൊണ്ടിരിക്കുന്നത്. സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിച്ചു. പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കുന്ന രാജ്യത്തിലെ ഏക സംസ്ഥാനം കേരളമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റേത് നല്ല ധനകാര്യ മാനേജ്മെന്റാണെ ന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് സംഘടിപ്പിച്ച എൻ്റെ കേരളം പൗര പ്രമുഖരുടെ യോഗത്തിൽ പങ്കെടുത്ത് പ്രസംഗിക്കുകയായി രുന്നു മുഖ്യമന്ത്രി.

Leave a Reply

spot_img

Related articles

മനുഷ്യ- വന്യജീവി സംഘർഷം നേരിടാൻ പുതിയ സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്ന് മന്ത്രി ഷിബു ബേബി ജോൺ

കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ട്, അത്യാധുനിക സാങ്കേതികവിദ്യകളും സംവിധാനങ്ങളും ഉൾപ്പെടുത്തി വനംവകുപ്പിനെ സമഗ്രമായി നവീകരിക്കുമെന്ന് മന്ത്രി ഷിബു ബേബി ജോൺ. വന്യമൃഗങ്ങളെ നേരിടാൻ പോകുന്ന ഉദ്യോഗസ്ഥർക്ക്...

സി-ഡിറ്റിൽ മാധ്യമ പഠനം

സംസ്ഥാന സർക്കാർ സ്ഥാപനമായ സി- ഡിറ്റ് തിരുവനന്തപുരത്ത് നടത്തുന്ന ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ, ഡിപ്ലോമ ഇൻ ഡിജിറ്റൽ വിഡിയോഗ്രഫി, ഡിപ്ലോമ ഇൻ...

മാസപ്പടി കേസ്: ഇ.ഡിക്കെതിരെ റിയാസിന്റെ സുഹൃത്ത്; മൊഴി പിൻവലിക്കാൻ സത്യവാങ്മൂലം നൽകി

മാസപ്പടി കേസിൽ പി.എ. മുഹമ്മദ് റിയാസിനെതിരെ നൽകിയ മൊഴി പിൻവലിക്കാനായി അദ്ദേഹത്തിന്റെ സുഹൃത്ത് ഹസൻ വാരിസ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) സത്യവാങ്മൂലം നൽകി. മുഹമ്മദ്...

മൈക്രോഫിനാൻസ് തട്ടിപ്പ് കേസ്: അന്വേഷണ പുരോഗതിയിലെ മെല്ലെപ്പോക്കിൽ ഹൈക്കോടതിയുടെ ശക്തമായ ഇടപെടൽ

എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉൾപ്പെട്ടതും സംസ്ഥാനത്തുടനീളം വലിയ കോളിളക്കം സൃഷ്ടിച്ചതുമായ 15.85 കോടി രൂപയുടെ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ അന്വേഷണ...