എംബിബിഎസ് ഡോക്ടർമാർക്ക് കുറഞ്ഞത് 80,000 രൂപ മാസശമ്പളം നല്കണം; ഐഎംഎ

എംബിബിഎസ് ഡോക്ടർമാർക്ക് കുറഞ്ഞത് 80,000 രൂപ മാസശമ്പളം നല്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ.സ്വകാര്യ മേഖലയിലും സർക്കാർ മേഖലയിലും ഇതു ബാധകമാക്കണം.ജോലിസമയം ആഴ്ചയിൽ 48 മണിക്കൂറാക്കി നിശ്ചയിക്കണമെന്നും കൊച്ചി ഐഎംഎ ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് ഡോ.എം.എൻ. മേനോൻ, സെക്രട്ടറി ഡോ. റോയ് ആർ.ചന്ദ്രൻ എന്നിവർ ആവശ്യപ്പെട്ടു.

നാലായിരത്തിലധികം ഡോക്ടർമാരിൽ പഠനം നടത്തിയതിൽ പല ഡോക്ടർമാരും 30,000 രൂപയിൽ താഴെ മാസശമ്പളത്തിലാണു ജോലിചെയ്യുന്നതെന്ന് ഐഎംഎ സംസ്ഥാനസമിതി നിയോഗിച്ച കമ്മിറ്റി കണ്ടെത്തി. സ്വകാര്യ മേഖലയിലാണ് ഏറ്റവും കുറവ് ശമ്പളം.സർക്കാർ മേഖലയിൽ 1960ലെ സ്റ്റാഫ് പാറ്റേൺ നിലനില്ക്കുന്നതിനാൽ ശമ്പളം മെച്ചമാണെങ്കിലും അധിക ജോലി ചെയ്യേണ്ടിവരുന്നുണ്ട്. 82 ശതമാനത്തിലധികം ഡോക്ടർമാർക്കു മാന്യമായ ശമ്പളം ലഭിക്കുന്നില്ലെന്നും പഠനത്തിലുണ്ട്. ശമ്പളവും സ്റ്റൈപ്പൻഡും കൃത്യസമയത്തു വിതരണം ചെയ്യണം. അവകാശങ്ങൾ നടപ്പിലാക്കിയില്ലെങ്കില് സമരം അടക്കമുള്ള തീരുമാനങ്ങൾ ഉണ്ടാകുമെന്നും ഐഎംഎ ഭാരവാഹികൾ പറഞ്ഞു.

Leave a Reply

spot_img

Related articles

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം .ബന്ധുവായ 20വയസുകാരി കുട്ടികളെ ലൈംഗികമായി അതിക്രമിച്ചെന്നാണ് കുട്ടികളുടെ കുടുംബത്തിന്റെ ആരോപണം.യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യം...

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ.ഈ വർഷം മുതല്‍ ശബരിമലയില്‍ പൂർണമായും ഡിജിറ്റലൈസേഷൻ...

റബ്ബർ വിപണിയിൽ റെക്കോർഡ് കുതിപ്പ്: ആശ്വാസത്തിൽ കർഷകർ

ആഗോള വിപണിയിലെ ചലനങ്ങൾക്ക് പിന്നാലെ സംസ്ഥാനത്തെ റബ്ബർ വിലയിൽ വൻ വർധനവ്. കർഷകർക്കും തോട്ടം മേഖലയ്ക്കും വൻ ആശ്വാസം പകർന്ന് ആർഎസ്എസ് 4 ഗ്രേഡ്...

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രത്തിൽ മോഷണം : അന്വേഷണം ഊർജിതമാക്കി

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് ശ്രീ മഹാവിഷ്ണുക്ഷേത്രത്തിലെ മോഷണത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്.ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണുക്ഷേത്രത്തിലെ കിഴക്കേ ഗോപുര നടയിൽ ബുധനാഴ്ച അർദ്ധരാത്രിക്ക് ശേഷം ആണ്മോഷണം നടന്നത്....