‘ഫോൺ വിളിക്കുന്നതിനിടെ എംബിബിഎസ് വിദ്യാർത്ഥിനി ഏഴാം നിലയിൽ നിന്ന് അപ്രതീക്ഷിതമായി താഴേക്ക് വീണ് മരിക്കുകയായിരുന്നു’; കോളജ് അധികൃതർ

എംബിബിഎസ് വിദ്യാർത്ഥിനിയുടെ മരണത്തിൽ വിശദീകരണവുമായി കോളജ് അധികൃതർ. അപകടം ഉണ്ടായത് ഫോൺ വിളിക്കുന്നതിനിടെ എന്ന് ശ്രീനാരായണ മെഡിക്കൽ കോളേജ് അറിയിച്ചു. ഏഴാം നിലയിലെ കൈവരിയിൽ ഇരുന്ന് ഫോൺ ചെയ്തപ്പോൾ അപ്രതീക്ഷിതമായി താഴേക്ക് വീണു. പെൺകുട്ടി താമസിക്കുന്നത് അഞ്ചാം നിലയിൽ എന്നും കോളേജ് അധികൃതർ വ്യക്തമാക്കി.ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ രണ്ടാം വർഷ മെഡിക്കൽ വിദ്യാർത്ഥിനി ഫാത്തിമത്ത് ഷഹാനയാണ് വനിതാ ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചത്. രാത്രി 11 മണിക്കാണ് പെണ്‍കുട്ടി കെട്ടിടത്തില്‍ നിന്ന് വീണത്. പുര്‍ച്ചെ രണ്ട് മണിയോടെയാണ് മരണം സംഭവിക്കുകയായിരുന്നു. ജിപ്സം ബോർഡ് തകർത്താണ് പെണ്‍കുട്ടി താഴേക്ക് വീണത്.അഞ്ചാം നിലയിലെ മുറിയിലാണ് ഫാത്തിമത് താമസിക്കുന്നത്. ഏഴു നിലകളിലുള്ള ഹോസ്റ്റൽ കെട്ടിടത്തിന്‍റെ ഏറ്റവും മുകളിലെ നിലയിലെ കോറിഡോരറിൽ വെച്ചാണ് അപകടമുണ്ടായത്. മറ്റു കുട്ടികളും സംഭവം നടക്കുമ്പോള്‍ ഇവിടെയുണ്ടായിരുന്നു. എംബിബിഎസ് വിദ്യാർഥിനിയുടെ മരണത്തിൽ പൊലീസ് FIR രജിസ്റ്റർ ചെയ്തു. അസ്വാഭാവിക മരണത്തിനാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

Leave a Reply

spot_img

Related articles

ഒരുമ്പെട്ടിറങ്ങി പൊലീസ്: തൃശൂരിലെ സ്പെഷ്യൽ ഡ്രൈവിൽ പിടിയിലായത് 17 പിടികിട്ടാപ്പുള്ളികളും 113 വാറണ്ട് പ്രതികളും

തൃശ്ശൂർ റൂറൽ ജില്ല പോലീസ് മേധാവി ബി കൃഷ്ണകുമാർ ഐപിഎസിന്റെ നിർദ്ദേശാനുസരണം സംഘടിപ്പിച്ച സ്പെഷ്യൽ ഡ്രൈവ് പരിശോധനയിൽ പിടിയിലായത് 17 പിടികിട്ടാപ്പുള്ളികളും 113 വാറണ്ട്...

ഹിറ്റ് മാനായി പൊൻമാൻ; ബേസിലും സജിനും പോരടിച്ച് നേടിയത് കോടികൾ, ഇതുവരെ നേടിയത്

ഒരു സിനിമ റിലീസ് ചെയ്യുക, അതിന് മികച്ച മൗത്ത് പബ്ലിസിറ്റി ലഭിക്കുക എന്നത് അല്പം ശ്രമകരമായ കാര്യമാണ്. അത്തരത്തിൽ മൗത്ത് പബ്ലിസിറ്റി ലഭിച്ചാലാകട്ടെ സിനിമ...

സാഹസം ചിത്രീകരണം ആരംഭിച്ചു

ഐ.ടി. പശ്ചാത്തലത്തിൽ ഒരുക്കുന്ന ഹ്യൂമർ, ആക്ഷൻ അഡ്വഞ്ചർ മൂവിയായ സാഹസം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ജനുവരി മുപ്പതിന് ആരംഭിച്ചു.21 ഗ്രാം, ഫിനിക്സ് എന്നീ ചിത്രങ്ങളിലൂടെ...

ഡി സോൺ കലോത്സവത്തിനിടയിലെ സംഘർഷം; പൊലീസ് നടപടിയിൽ മുഖ്യമന്ത്രിക്ക് പരാതി നൽകി SFI

മാള ഹോളിഗ്രേസില്‍ നടന്ന കാലിക്കറ്റ് സർവ്വകലാശാല ഡി സോൺ കലോത്സവത്തിലെ സംഘർഷത്തിൽ പൊലീസ് സ്വീകരിച്ച നടപടിയിൽ മുഖ്യമന്ത്രിക്ക് പരാതി നൽകി എസ്എഫ്ഐ. പൊലീസ് ഏകപക്ഷീയവും...