മെൽബൺ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ പൊരുതുന്നു; നിതീഷ് കുമാർ റെഢിക്ക് അർധ സെഞ്ച്വറി. മൂന്നാം ദിവസത്തെ ചായയ്ക്ക് പിരിയുമ്പോൾ 326/7 എന്ന നിലയിലാണ് ഇന്ത്യ, ഓസ്ട്രേലിയയേക്കാൾ 148 റൺസ് പിന്നിൽ. നിതീഷ് കുമാർ റെഢിയും (85), വാഷിംഗ്ടൺ സുന്ദറുമാണ് (40) ക്രീസിൽ. ഇരുവരും ചേർന്നുള്ള എട്ടാം വിക്കറ്റ് കൂട്ട് കെട്ട് ഇതിനോടകം 105 റൺസ് എടുത്തിട്ടുണ്ട്. നേരത്തേ 164 ന് 5 എന്ന നിലയിൽ കളി പുനരാരംഭിച്ച ഇന്ത്യയ്ക്ക് ടീം സ്കോർ 191 ൽ നില്ക്കേ ഋഷഭ് പന്തിനെ (28) നഷ്ടമായി. പിന്നാലെ രവീന്ദ്ര ജഡേജയും (17) പുറത്തായി. തുടർന്നാണ് നിതീഷ് കുമാർ റെഢിയും, വാഷിംഗ്ടൺ സുന്ദറും ഒന്നിച്ചത്.ഓസീസിനായി സ്കോട്ട് ബോളണ്ട് മൂന്ന് വിക്കറ്റ് വീഴ്ത്തി