ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സ്വീപ്പിന്റെ (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ പ്രോഗ്രാം) ഭാഗമായി മീം മേക്കിംഗ്, പ്രസംഗ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.
വോട്ട് ചെയ്യാൻ പ്രേരിപ്പിക്കുന്ന വിധമുള്ള എൻട്രികളാണ് മീം മത്സരത്തിന് സമർപ്പിക്കേണ്ടത്.
മാർച്ച് 20 ന് മുൻപ് ekmsveep@gmail.com എന്ന മെയിൽ ഐ.ഡി യിലേക്ക് എൻട്രികൾ അയക്കാം.
‘സ്പീക്ക് അപ്പ്, സ്പീക്ക് ഔട്ട്’ എന്ന പേരിലാണ് കോളേജ് വിദ്യാർത്ഥികൾക്കായി പ്രസംഗ മത്സരം സംഘടിപ്പിക്കുന്നത്.
‘ഞാനെന്തിന് വോട്ട് ചെയ്യണം?’ എന്നതാണ് പ്രസംഗ മത്സരത്തിന്റെ വിഷയം.
കോളേജ് തല മത്സര വിജയികൾ മാർച്ച് 18 ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഉച്ചയ്ക്ക് 2 ന് നടക്കുന്ന അവസാനഘട്ട പോരാട്ടത്തിൽ മാറ്റുരയ്ക്കും.
കൂടുതൽ വിവരങ്ങൾക്ക് 94475 74604 എന്ന നമ്പറിൽ ബന്ധപ്പെടുക.