കുഞ്ഞുണ്ണി കവിതകളുടെ ഓർമ്മകൾ

ജോയിഷ് ജോസ്

കുഞ്ഞുണ്ണിക്കൊരു മോഹം
എന്നും കുഞ്ഞായിട്ടു രമിക്കാന്‍
കുഞ്ഞുങ്ങള്‍ക്കു രസിച്ചീടുന്നൊരു
കവിയായിട്ടു മരിക്കാന്‍……………….കുഞ്ഞുവരികളിൽ വലിയ കാര്യങ്ങൾ പറഞ്ഞ കവി ” കുഞ്ഞുണ്ണി മാഷ് ” ഓർമ്മയായിട്ട് പതിനേഴ് വര്‍ഷം.കുഞ്ഞുണ്ണി മാഷിന്‍റെ വിയോഗത്തിന്‍റെ വർഷങ്ങൾക്കിപ്പുറവും കുഞ്ഞുണ്ണി കവിതകളുടെ ഓർമ്മകൾ നമുക്കിടയില്‍ നിറഞ്ഞ് നിൽക്കുകയാണ്.

ഞായപ്പള്ളി ഇല്ലത്തെ നീലകണ്ഠൻ മൂസതിന്റെയും അതിയാരത്തു നാരായണി അമ്മയുടെയും മകനായി 1927 മേയ് 10ന് കുഞ്ഞുണ്ണിമാഷ് ജനിച്ചു. ചേളാരി ഹൈസ്കൂളിൽ അദ്ധ്യാപകനായി ഔദ്യോഗികജീവിതം ആരംഭിച്ച കുഞ്ഞുണ്ണിമാഷ് ജീവിതത്തിന്റെ ഭൂരിഭാഗവും കോഴിക്കോട്ടാണ് ചിലവഴിച്ചത്. 1953ൽ കോഴിക്കോട് ശ്രീരാമകൃഷ്ണാ മിഷൻ ഹൈസ്കൂളിൽ അദ്ധ്യാപകനായി ചേർന്നു. 1982ൽ അദ്ധ്യാപനരംഗത്തുനിന്ന് വിരമിച്ചു. 1987ൽ സ്വദേശമായ വലപ്പാട്ടേക്ക് തിരിച്ചുപോകുകയും തൃശൂരിൽ സാമൂഹ്യ-സാംസ്കാരിക പ്രവർത്തനങ്ങളിലേർപ്പെടുകയും ചെയ്തു.

ലളിതമായ ഭാഷയും നർമ്മം കലർന്ന പ്രയോഗവുമായിരുന്നു കുഞ്ഞുണ്ണി മാഷിന്റെ ശൈലി. നാം ബോധപൂർവ്വം മറക്കുന്ന സംസ്കാരത്തെ വാക്കുകളിലൂടെ നമ്മെ ഓർമപ്പെടുത്തിയ പ്രതിബിംബം. കുട്ടിത്തം തുളുമ്പുന്ന വാക്കുകളിലൂടെ കുഞ്ഞ് മനസ്സുകളിൽ നിറസാന്നിധ്യമായ അപൂർവ്വം ചില കവികളിലൊരാൾ. അങ്ങനെ കുഞ്ഞുണ്ണി മാഷിന് വിശേഷണങ്ങൾ ഏറെയാണ്.
കുഞ്ചൻ നമ്പ്യാരുടെ ഭാഷാശാസ്ത്രമാണ് കുഞ്ഞുണ്ണിമാഷിനെ ഏറെ സ്വാധീനിച്ചത്. കുട്ടിക്കാലത്ത് ഏറേയും വായിച്ചത് കുഞ്ചൻ നമ്പ്യാരുടെ തുള്ളൽ കൃതികളായിരുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയിൽ കുട്ടേട്ടൻ എന്ന പേരിൽ എഴുതിയിരുന്നു. .

മലയാള ഭാഷ ഏറെ ലളിതമായും ശുദ്ധിയോടെയും ഉപയോഗിക്കണമെന്നത് കുഞ്ഞുണ്ണിമാഷിന് ഏറെ പ്രധാനപ്പെട്ട കാര്യമായിരുന്നു. കുഞ്ഞുണ്ണി മാഷ് ഓര്‍മ്മയായി കാലങ്ങള്‍ പിന്നിടുമ്പോള്‍ ഓരോ ഭാഷാപ്രേമികളുടെ കാതുകളിൽ ഇരമ്പുന്നത് മലയാളം മനസിലേറ്റിയ ആ ശബ്ദം മാത്രം ”കുഞ്ഞുണ്ണിക്കൊരു മോഹം..എന്നും കുഞ്ഞായിട്ടു രമിക്കാൻ
കുഞ്ഞുങ്ങൾക്കു രസിച്ചീടുന്നൊരു
കവിയായിട്ടു മരിക്കാൻ’.

പ്രൊഫ. എസ് ശിവദാസ് മാമനൊപ്പം ഒരു സായാഹ്നം

കോട്ടയം സാസ്‌കാരിക കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രൊഫ. എസ് ശിവദാസിന്റെ 86-ാം ജന്മദിനാഘോഷവും ഡോൺ ബുക്സ് ബഷീർസാഹിത്യ പുരസ്‌കാരസമർപ്പണവും ഫെബ്രുവരി 28ന് നടക്കും. കോട്ടയം സി എംഎസ് കോളേജ് ഗ്രേറ്റ് ഹാളിവെച്ച വൈകുന്നേരം 4...

ജിഎസ്ടി നിരക്ക് വർദ്ധന പ്രസാധനം ചിലവേറിയതാവും

അച്ചടി പേപ്പറിന്‍റെ ജിഎസ്ടി നിരക്ക് 12 ശതമാനത്തിൽ നിന്ന് 18 ശതമാനമായി ഉയർത്താനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെ ശക്തമായി എതിർത്തുകൊണ്ട് ഫെഡറേഷൻ ഓഫ് കേരളാ പബ്ളീഷേഴ്സ് പത്രക്കുറിപ്പ് ഇറക്കി പുസ്തക പ്രസാധന...

ഡോൺ ബുക്സ് ക്രൈം ഫിക്ഷൻ നോവൽ മത്സരം 2025

മറച്ചുവെച്ച കൊലപാതകങ്ങൾ, ത്രസിപ്പിക്കുന്ന അന്വേഷണങ്ങൾ, പിഴവില്ലാത്ത ത്രില്ലർ — നിങ്ങൾക്ക് എഴുതാൻ കഴിയും എന്നു വിശ്വസിക്കുന്നുവോ?