സാഹിത്യലോകം
നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ
കഥ, കവിത, ലേഖനം, പഠനം, അഭിപ്രായങ്ങൾ, നിരൂപണം.... അങ്ങനെ ഏതുമാകട്ടെ. നിങ്ങളുടെ രചനകൾ വരരുചിയിലൂടെ പ്രസിദ്ധീകരിക്കാം.
vararuchi68@gmail.com
എന്ന ഈമെയിലിലേക്ക് നിങ്ങളുടെ രചനകൾ അയച്ചുതരിക.
രചനകൾ
ജോയ്സിയുടെ ഇലപൊഴിയും ശിശിരം 25 വർഷങ്ങൾക്ക് ശേഷം വീണ്ടും
ജോയ്സിയുടെ ഇലപൊഴിയും ശിശിരം എന്ന ജനപ്രിയനോവൽ 25 വർഷങ്ങൾക്ക് ശേഷം വീണ്ടും പ്രസിദ്ധീകൃതമാകുകയാണ്. 1990ലാണ് ഇറാക്ക് കുവൈറ്റിനെ ആക്രമിക്കുന്നത്. ഈ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് നോവലിന്റെ കഥ തുടങ്ങുന്നത്.
സദ്ദാം മെഡിക്കൽ സിറ്റിയിൽ നഴ്സായി ജോലി ചെയ്യുന്ന സുഷമ, യുദ്ധത്തടവുകാരനായി പിടിക്കപ്പെട്ട ജോർജ്ജ് തോമസ് എന്ന പത്തനംതിട്ടക്കാരനെ ചികിത്സക്കിടയിൽ കണ്ടുമുട്ടുന്നു.28...
എം.ടിയുടെ പുസ്തകങ്ങളുടെ പ്രദർശന-വിപണനം ടാഗോറിൽ
എം.ടി. വാസുദേവൻ നായരുടെ പുസ്തകങ്ങളുടെ പ്രദർശന-വിപണനം ഡിസംബർ 31ന് ടാഗോർ തിയറ്റർ പരിസരത്ത് നടക്കും. 12 പ്രസാധകർ പങ്കെടുക്കുന്ന പ്രദർശനമാണ് ഒരുക്കിയിരിക്കുന്നത്. കേരള സർക്കാർ സാംസ്കാരികകാര്യ വകുപ്പ് സംഘടിപ്പിക്കുന്ന എം.ടി അനുസ്മരണത്തിന്റെ ഭാഗമായാണ് പുസ്തകപ്രദർശനം. മാതൃഭൂമി ബുക്സ്, മനോരമ ബുക്സ്, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, മാളുബെൻ ബുക്സ്, ഡി.സി. ബുക്സ്, ചിന്ത പബ്ലിക്കേഷൻസ്, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, ഒലീവ്...
സ്ഥാനങ്ങളൊഴിഞ്ഞ് സച്ചിദാനന്ദൻ
കേരള സാഹിത്യ അക്കാദ മി അദ്ധ്യക്ഷസ്ഥാനം ഉൾപ്പെടെ ഒഴിഞ്ഞ് കവി കെ.സച്ചിദാനന്ദൻ .എഡിറ്റിംഗ് ജോലികൾ, ഫൗണ്ടേഷൻ ഭാരവാഹിത്വം എന്നിവയും ഒഴിഞ്ഞ തായി പോസ്റ്റ്.ഭൂമിയിലെ സമയം വളരെ കുറവ്. ഇതിനകം മുന്നറിയിപ്പ് ലഭിച്ചതായും സച്ചിദാനന്ദൻ.
പ്രശസ്ത എഴുത്തുകാരൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു
പ്രശസ്ത എഴുത്തുകാരനും കേന്ദ്ര സാഹിത്യ അക്കാദമി ജേതാവുമായ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു. 102 വയസായിരുന്നു.ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്.1951ല്‍ ആകാശവാണിയില്‍ ഉദ്യോഗസ്ഥനായി ഡല്‍ഹിയിലെത്തി. തുടര്‍ന്ന് ഡല്‍ഹി ഓംചേരിയുടെ ജീവിതത്തിന്റെ ഭാഗമായി മാറുകയായിരുന്നു.കേരള സാഹിത്യ പുരസ്കാരം, കേരളശ്രീ എന്നീ ബഹുമതികള്‍ നല്കി...
പൊതുജീവിതം അവസാനിപ്പിക്കുന്നതായി കവി സച്ചിദാനന്ദന്
യാത്രയും പൊതുയോഗങ്ങളും പ്രസംഗങ്ങളും പതുക്കെ അവസാനിപ്പിക്കുന്നതായി കവിയും കേരള സാഹിത്യ അക്കാദമി പ്രസിഡണ്ടുമായ സച്ചിദാനന്ദന്.ഫേസ്ബുക് കുറിപ്പിലൂടെയാണ് താന്‍ പൊതുജീവിതം അവസാനിപ്പിക്കുന്നതായി അറിയിച്ചിരിക്കുന്നത്. കവിതയുമായി ബന്ധപ്പെട്ട ചില പരിപാടികളിൽ മാത്രമേ പങ്കെടുക്കുയുള്ളുവെന്നാണ് കുറിപ്പിൽ.ഏഴുവര്‍ഷം മുമ്പ് ഒരു താല്‍ക്കാലിക മറവിരോഗത്തിന് വിധേയനായിരുന്നുവെന്നും അന്നുമുതല്‍ മരുന്നു കഴിക്കുകയാണെന്നും കുറിപ്പിലുണ്ട്. അഞ്ചുദിവസമായി ആശുപത്രിയില്‍...
2024-ലെ എഴുത്തച്ഛൻ പുരസ്കാരം എൻ.എസ്. മാധവന്
രചനാശൈലിയിലും ഇതിവൃത്തസ്വീകരണത്തിലും നിരന്തരമായ ജാഗ്രത പുലർത്തുകയും ജീവിതയാ ഥാർഥ്യങ്ങളെ സർഗ്ഗാത്മകതയുടെ രസതന്ത്രപ്രവർത്തനത്തിലൂടെ മികച്ച സാഹിത്യസൃഷ്ടികളാക്കി മാറ്റുകയും ചെയ്ത എൻ.എസ്. മാധവന് സംസ്ഥാന സർക്കാരിൻ്റെ പരമോന്നത സാഹിത്യപുരസ്കാരമായ എഴുത്തച്ഛൻ പുരസ്കാരം. സെക്രട്ടറിയേറ്റ് പി.ആർ. ചേംബറിൽ നടന്ന പത്രസമ്മേളനത്തിൽ സാംസ്കാരി കകാര്യവകുപ്പുമന്ത്രി സജി ചെറിയാൻ പുരസ്കാരപ്രഖ്യാപനം നടത്തി. കേരള സാഹിത്യ...