കേരളത്തില്‍ മെസി വരണമെന്നും അന്താരാഷ്ട്ര മത്സരം ഇവിടെ നടക്കണമെന്നും സിപിഎം എറണാകുളം ജില്ലാ സെക്രട്ടി എസ്. സതീഷ്.അതാണ് കേരളത്തിന്റെയും നമ്മുടെയും ആഗ്രഹം. കേരളത്തെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ സഹായിക്കുന്ന പരിപാടിയാണത്. അതിന് തയ്യാറായി ഒരു സ്‌പോണ്‍സര്‍ വരുമ്പോള്‍ ഏത് സര്‍ക്കാര്‍ ആയാലും പിന്തുണയ്ക്കണമെന്നും സതീഷ് പറഞ്ഞു.നാടിനാണ് അതിന്റെ ഗുണമെന്ന് മനസ്സിലാക്കണം.മത്സരം നടക്കരുത് എന്നാണ് കോണ്‍ഗ്രസിന്റെ ആഗ്രഹം. വിമര്‍ശനം ഉന്നയിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ രാഷ്ട്രീയമായി ഉപയോഗിക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. കോണ്‍ഗ്രസ് നേതാക്കള്‍ സ്‌റ്റേഡിയത്തിലേക്ക് അതിക്രമിച്ച് കടന്നുവെന്നും എസ്. സതീഷ് പറഞ്ഞു.മെസി വരരുതെന്നും ഈ പരിപാടി നടക്കരുത് എന്നുമാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. രാഷ്ട്രീയമായി അക്രമിക്കാനുള്ള സാധ്യത ആയാണ് കോണ്‍ഗ്രസ് ഇതിനെ കാണുന്നത്. ചെയ്ത തെറ്റ് കോണ്‍ഗ്രസ് അംഗീകരിക്കണം. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കേരളത്തിന്റെ വികസന സാധ്യതകളെ നശിപ്പിക്കരുത്. അന്താരാഷ്ട്ര മത്സരങ്ങള്‍ കേരളത്തില്‍ നടക്കണം എന്നാണ് സിപിഎമ്മിന്റെ നയമെന്നും എസ്. സതീഷ് പറഞ്ഞു.

