മെസ്സി കേരളത്തിൽ വരും, അതിൽ ഒരു സംശയവും വേണ്ടന്ന് കായിക വകുപ്പ് മന്ത്രി അബ്ദു റഹിമാൻ.ഇപ്പോഴുള്ളത് അനാവശ്യ ചർച്ചകളാണ്,അതിൽ വിവാദം ഉണ്ടാക്കേണ്ട കാര്യമില്ല. ഒക്ടോബർ അല്ലെങ്കിൽ നവംബറിൽ അർജന്റീന കേരളത്തിൽ എത്തും.എതിർ ടീമിനെ സംബന്ധിച്ച് ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.കേരളത്തിലെ പല സ്റ്റേഡിയങ്ങളും നവീകരിക്കാൻ പണം നൽകാമെന്ന് പറഞ്ഞതാണ്.അതാത് സ്ഥലങ്ങളിലെ ഭരണനേതൃത്വത്തിന്റെ താൽപര്യക്കുറവ് കൊണ്ടാണ് നടക്കാതെ പോയതെന്നും മന്ത്രി പറഞ്ഞു.