വിദ്യാർത്ഥികൾക്ക് നോട്ട്സ് വാട്സാപ്പിലൂടെ അയക്കുന്ന രീതികൾക്ക് വിലക്ക്

ബാലാവകാശ കമ്മീഷന്‍റെ ഇടപെടലിനെതുടർന്ന് ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് നോട്ട്സ് ഉൾപ്പടെയുള്ള പഠന കാര്യങ്ങൾ വാട്സ് ആപ്പ് പോലുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ നൽകി വരുന്ന സ്കൂളുകളുടെയും ടീച്ചേഴ്സിൻ്റെയും നടപടികൾക്ക് വിലക്ക്. കൊവിഡ് മഹാമാരി കാലത്ത് ഓൺലൈൻ പഠനമായിരുന്നുവെങ്കിലും നിലവിൽ സ്കൂളുകളിൽ നേരിട്ടാണ് ക്ലാസുകൾ നടത്തിവരുന്നത്.വിദ്യാർത്ഥികൾക്ക് അവരുടെ പഠനകാര്യങ്ങൾ ഓർത്തിരിക്കാനും ശരിയായി മനസിലാക്കാനും നോട്ട്സ് ഉൾപ്പടെയുള്ള പഠന കാര്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ നൽകുന്ന രീതി ഗുണകരമല്ല. കുട്ടികൾക്ക് നേരിട്ട് ക്ലാസിൽ ലഭിക്കേണ്ട പഠനാനുഭവങ്ങൾ നഷ്ടമാക്കുന്നത് പൂർണമായി ഒഴിവാക്കേണ്ടതാണ്. ഇക്കാര്യങ്ങൾ ഉറപ്പാക്കുന്നതിന് ബന്ധപ്പെട്ട അധികാരികൾ സ്കൂളുകളിൽ ഇടവിട്ട് സന്ദർശനം നടത്തി നിരീക്ഷണം ശക്തമാക്കുകയും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും അഭിപ്രായം ചോദിച്ചറിയുകയും ചെയ്യണം.പഠന കാര്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ നൽകുന്ന രീതി കുട്ടികൾക്ക് അമിതഭാരവും പ്രിന്‍റ് എടുത്ത് പഠിക്കുമ്പോൾ സാമ്പത്തിക ചെലവേറുന്നതായും രക്ഷിതാക്കൾ പരാതി നൽകിയിരുന്നു. ഇതേ തുടര്‍ന്ന് ബാലാവകാശ കമ്മീഷൻ അംഗം എൻ സുനന്ദ നൽകിയ നോട്ടീസിനെ തുടർന്നാണ് എല്ലാ ആർ ഡി ഡിമാർക്കും സ്‌കൂൾ പ്രിൻസിപ്പൽമാർക്കും വിദ്യാഭ്യാസ വകുപ്പ് സർക്കുലർ നൽകിയത്.

Leave a Reply

spot_img

Related articles

പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ച വീര്യം കുറഞ്ഞ മദ്യോല്പാദന പദ്ധതി വി ഡി സതീശൻ സര്‍ക്കാരും പിന്തുടരാന്‍ ശ്രമിക്കുന്നത് ജെന്‍സിക്ക് വേണ്ടി; KCBC മദ്യവിരുദ്ധ സമിതി

പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ച വീര്യം കുറഞ്ഞ മദ്യോല്പാദന പദ്ധതി വി.ഡി.എസ്. സര്‍ക്കാരും പിന്തുടരാന്‍ ശ്രമിക്കുന്നത് ജെന്‍സിക്ക് വേണ്ടിയാണോയെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി. ഈ നയം...

കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിലെ അമ്മത്തൊട്ടിലിൽ രണ്ടുമാസം പ്രായമുള്ള ആൺകുട്ടിയെ ലഭിച്ചു

ജില്ലാ ജനറൽ ആശുപത്രിയിൽ ശിശുക്ഷേമ സമിതി നടത്തുന്ന അമ്മത്തൊട്ടിലിൽ ആൺകുട്ടിയെ ലഭിച്ചു.രണ്ടുമാസം പ്രായമുള്ള ആൺകുട്ടിയെയാണ് ഇന്ന് പുലർച്ച നാലുമണിയോടുകൂടി ആശുപത്രി വളപ്പിലെ അമ്മത്തൊട്ടിലിൽ നിന്നും...

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ വെള്ളാപ്പള്ളി നടേശനെതിരായ ആദ്യ കുറ്റപത്രത്തിന് അംഗീകാരം

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ ആദ്യ കുറ്റപത്രത്തിന് അംഗീകാരം.വിജിലൻസ് ഡയറക്ടറാണ് കുറ്റപത്രത്തിന് അംഗീകാരം നൽകിയത്. ഇക്കാര്യം...

പൊതുസമ്പത്ത് സ്വകാര്യവല്‍ക്കരിക്കുന്ന ബജറ്റ്, ശക്തമായ ബഹുജന പ്രക്ഷോഭം ഉയരും: സിപിഎം

സംസ്ഥാന ബജറ്റിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. പൊതുസമ്പത്ത് സ്വകാര്യവല്‍ക്കരിക്കുന്ന ബജറ്റാണെന്നാണ് വിമര്‍ശനം.തുറമുഖങ്ങള്‍ സ്വകാര്യ മേഖലയ്ക്ക് തുറന്നുകൊടുക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് 'മിഷന്‍ സമുദ്ര'യെന്നും സിപിഎം സംസ്ഥാന...