എം.ജി ഓണേഴ്സ് ബിരുദം; ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ജൂണ്‍ 12വരെ

മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത കോളജുകളിലും സര്‍വകലാശാലയിലെ പഠന വകുപ്പുകളിലും ബിരുദ ഓണേഴ്സ്, ഇന്‍റഗ്രേറ്റഡ് പ്രോഗ്രാമുകളില്‍ ഏകജാലക സംവിധാനം വഴിയുള്ള പ്രവേശനത്തിന് ജൂണ്‍ 12ന് വൈകുന്നേരം നാലു വരെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്താം.

സര്‍ക്കാര്‍, എയ്ഡഡ്, സ്വാശ്രയ ആര്‍ട്സ് ആന്‍റ് സയന്‍സ് കോളജുകളില്‍ ഓണേഴ്സ് ബിരുദവും ഇന്‍റഗ്രേറ്റഡ് പ്രോഗ്രാമുകളും സര്‍വകലാശാലാ കാമ്പസില്‍ 4+1 ഓണേഴ്സ് പ്രോഗ്രാമുകളുമണുള്ളത്.

ബിരുദ ഇന്‍റഗ്രേറ്റഡ് പ്രോഗ്രാമുകളുടെ സാധ്യതാ അലോട്ട്മെന്‍റ് ജൂണ്‍ 12നും ഒന്നാം അലോട്ട്മെന്‍റ് ജൂണ്‍ 18നും പ്രസിദ്ധീകരിക്കും.

ഒന്നാം സെമസ്റ്റര്‍ ക്ലാസുകള്‍ ജൂലൈ ഒന്നിന് തുടങ്ങും. https://cap.mgu.ac.in/ എന്ന വെബ്സൈറ്റിലൂടെയാണ് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തേണ്ടത്. രജിസ്ട്രേഷന്‍ സംബന്ധിച്ച എല്ലാ വിവരങ്ങളും ഈ വെബ്സൈറ്റില്‍ ലഭിക്കും.

ഇത് വായിച്ചു മനസിലാക്കിയശേഷമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

അപേക്ഷ സമര്‍പ്പിക്കുന്നതിന് കോളജുകളിലെ ഹെല്‍പ്പ് ഡസ്കുകളുടെ സഹായം തേടാം.

ഹെല്‍പ്പ് ഡസ്കുകളുടെ ഫോണ്‍ നമ്പരുകളും ക്യാപ് വെബ്സൈറ്റിലുണ്ട്.

അക്കൗണ്ട് ക്രിയേറ്റ് ചെയ്തപ്പോള്‍ നല്‍കിയ ഓണ്‍ലൈന്‍ അപേക്ഷയിലെ പേര്, സംവരണ വിഭാഗം, മൊബൈല്‍ നമ്പര്‍, ഇമെയില്‍ വിലാസം, പരീക്ഷാ ബോര്‍ഡ്, രജിസ്റ്റര്‍ നമ്പര്‍, അക്കാദമിക വിവരങ്ങള്‍(മാര്‍ക്ക്) എന്നിവ ഒഴികെയുള്ള വിവരങ്ങള്‍ ജൂണ്‍ 15, 16 തീയതികളില്‍ ആവശ്യമെങ്കില്‍ തിരുത്താം.

ഓപ്ഷനുകള്‍ പുനഃക്രമീകരിക്കുന്നതിനും ഒഴിവാക്കുന്നതിനും കൂട്ടിച്ചേര്‍ക്കുന്നതിനും ഈ ദിവസങ്ങളില്‍ സൗകര്യമുണ്ടാകും.

ജൂണ്‍ 16നു ശേഷം അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്തുന്നതിനോ ഓപ്ഷനുകള്‍ കൂട്ടിച്ചേര്‍ക്കുന്നതിനോ സാധിക്കില്ല.

മാനേജ്മെന്‍റ് വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള സീറ്റുകളില്‍ പ്രവേശനം തേടുന്നവര്‍ ഏകജാലക സംവിധാനത്തിലൂടെ അപേക്ഷ സമര്‍പ്പച്ചശേഷം ഈ അപേക്ഷാ നമ്പര്‍ പ്രവേശനം ആഗ്രഹിക്കുന്ന കോളജില്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ നല്‍കണം.

ലക്ഷദ്വീപില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്കായി ഓരോ കോളജിലും സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്.

ഈ വിഭാഗത്തില്‍ പെടുന്ന വിദ്യാര്‍ഥികളും ഓണ്‍ലൈന്‍ അപേക്ഷയുടെ നമ്പര്‍ കോളജില്‍ അപേക്ഷിക്കുമ്പോള്‍ നല്‍കേണ്ടതുണ്ട്.

ഏകജാലക സംവിധാനത്തിലൂടെ അപേക്ഷ നല്‍കുന്നവര്‍ക്ക് മാത്രമാണ് മാനേജ്മെന്‍റ്, ലക്ഷദ്വീപ് ക്വാട്ടകളില്‍ അപേക്ഷിക്കാന്‍ കഴിയുക.

വികലാംഗ, സ്പോര്‍ട്സ്, കള്‍ച്ചറല്‍ ക്വാട്ടകളിലെ സീറ്റുകളിലേക്കും ഓണ്‍ലൈനിലാണ് അപേക്ഷ നല്‍കേണ്ടത്.

സര്‍വകലാശാല പ്രൊവിഷണല്‍ മാര്‍ക്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതും രേഖകളുടെ കേന്ദ്രീകൃത പരിശോധന നടത്തുകയുംചെയ്യും.

എല്ലാ വിഭാഗങ്ങളിലും ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തുമ്പോള്‍ സര്‍ട്ടിഫിക്കറ്റുകളുടെ ഡിജിറ്റല്‍ പതിപ്പ് അപേക്ഷയ്ക്കൊപ്പം സമര്‍പ്പക്കണം.

സംവരണാനുകൂല്യത്തിന് അര്‍ഹതയുള്ളവര്‍ ഓണ്‍ലൈന്‍ അപേക്ഷയ്ക്കൊപ്പം റവന്യു അധികാരിയില്‍നിന്നുള്ള കമ്യൂണിറ്റി/ കാസ്റ്റ് സര്‍ട്ടിഫിക്കറ്റിന്‍റെ ഡിജിറ്റല്‍ പകര്‍പ്പ് അപ് ലോഡ് ചെയ്യണം.

വിമുക്ത ഭടന്‍, ജവാന്‍, എന്‍.സി.സി, എന്‍.എസ്.എസ്, സ്കൗട്ട് എന്നി വിഭാഗങ്ങളിലെ ബോണസ് മാര്‍ക്കിന് അര്‍ഹതയുള്ളവര്‍ പ്രോസ്പക്ടസില്‍ നിര്‍ദേശിച്ചിട്ടുള്ള സാക്ഷ്യപത്രങ്ങളുടെ ഡിജിറ്റല്‍ പതിപ്പ് അപ് ലോഡ് ചെയ്യണം.

മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്കായി സംവരണം ചെയ്യപ്പെട്ട സീറ്റുകളിലേക്ക് അപേക്ഷിക്കുന്നവര്‍ റവന്യു അധികാരി നല്‍കുന്ന നിശ്ചിത മാതൃകയിലുള്ള സാക്ഷ്യപത്രത്തിന്‍റെ ഡിജിറ്റല്‍ പതിപ്പ് അഡ് ലോഡ് ചെയ്യണം.

എയ്ഡഡ് കോളജുകള്‍ പ്രതിനിധാനം ചെയ്യുന്ന സാമുദായിക വിഭാഗത്തിനായി സംവരണം ചെയ്ത കമ്യൂണിറ്റി മെരിറ്റ് സീറ്റുകളില്‍ പ്രവേശനം തേടുന്നവര്‍ ഓണ്‍ലൈനില്‍ അപേക്ഷിക്കണം.

ഈ സീറ്റുകളിലേക്ക് ഓരോ സമുദായത്തിലെയും അപേക്ഷകരില്‍നിന്നും മെരിറ്റ് അടിസ്ഥാനത്തിലുള്ള അലോട്ട്മെന്‍റ് സര്‍വകലാശാല നേരിട്ട് നടത്തും.

ഈ സീറ്റുകളിലേക്ക് അപേക്ഷിക്കുന്നവര്‍ റവന്യു അധികാരി നല്‍കുന്ന കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റിന്‍റെ ഡിജിറ്റര്‍ പതിപ്പ് അപ് ലോഡ് ചെയ്യണം.

എയ്ഡഡ്/എയ്ഡഡ് ഫോര്‍വേഡ് കമ്യൂണിറ്റി കോളജുകളിലെ എഴുപതു ശതമാനം മെരിറ്റ് സീറ്റുകളിലേക്കും പത്തു ശതമാനം കമ്യൂണിറ്റി മെരിറ്റ് സീറ്റുകളിലേക്കും എയ്ഡഡ് ബാക്ക് വേഡ് കമ്യൂണിറ്റി കോളജുകളിലെ അറുപതു ശതമാനം സീറ്റുകളിലേക്കും 20 ശതമാനം കമ്യൂണിറ്റി മെരിറ്റ് സീറ്റുകളിലേക്കും സര്‍ക്കാര്‍ കോളജുകളിലെ മുഴുവന്‍ സീറ്റുകളിലേക്കും സ്വാശ്രയ കോളജുകളിലെ പ്രോഗ്രാമുകളിലെ 50 ശതമാനം സീറ്റുകളിലേക്കും സര്‍വകലാശാല നേരിട്ട് ഏകജാലകം വഴിയാണ് പ്രവേശനം നടത്തുന്നത്.

അപേക്ഷകര്‍ ഓപ്ഷനുകള്‍ നല്‍കുമ്പോള്‍ സര്‍വകലാശാലാ വെബ്സൈറ്റിലെയും പ്രോസ്പെക്ടസിലെയും പ്രോഗ്രാം സ്പെഷ്യലൈസേഷനുകള്‍ പരിശോധിച്ച് ഓപ്ഷന്‍ നല്‍കണം.

പ്രോസ്പെക്ടസില്‍ നിഷ്കര്‍ഷിച്ചിട്ടുള്ള സാക്ഷ്യപത്രങ്ങളുടെ അസ്സല്‍ പ്രവേശന സമയത്ത് കോളജ് പ്രിന്‍സിപ്പലിന് നിര്‍ബന്ധമായും സമര്‍പ്പിക്കണം.

വിവിധ പ്രോഗ്രാമുകളുടെ ഫീസിന്‍റെ വിശദാംശങ്ങളും സൈറ്റിലുണ്ട്.

സര്‍വകലാശാലാ കാമ്പസിലെ ഓണേഴ്സ് പ്രോഗ്രാമുകള്‍
സര്‍വകലാശാലയുടെ അതിരമ്പുഴ കാമ്പസിലെ വിവിധ പഠന വകുപ്പകളില്‍ നടത്തുന്ന 4+1 ഓണേഴ്സ് പ്രോഗ്രാമുകളിലേക്കും ഏകജാലക സംവിധാനത്തിലൂടെയാണ് അപേക്ഷിക്കേണ്ടത്.

ഫിസിക്സ്, കെമിസ്ട്രി, ബയോസയന്‍സ്, എന്‍വയോണ്‍മെന്‍റല്‍ സയന്‍സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഡവലപ്മെന്‍റല്‍ സ്റ്റഡീസ്, ഗാന്ധിയന്‍ സ്റ്റഡീസ്, ഹിസ്റ്ററി, ഇന്‍റര്‍നാഷണല്‍ റിലേഷന്‍സ് ആന്‍റ് പൊളിറ്റിക്സ് എന്നീ വിഷയങ്ങളിലാണ് പുതിയ അക്കാദമിക് വര്‍ഷങ്ങളില്‍ ഓണേഴ്സ് പ്രോഗ്രാമുകളുള്ളത്

Leave a Reply

spot_img

Related articles

യാക്കോബായ – ഓര്‍ത്തഡോക്‌സ് പളളിത്തര്‍ക്കത്തില്‍ നിലപാടറിയിച്ച്‌ സംസ്ഥാന സര്‍ക്കാര്‍

പളളികള്‍ ബലംപ്രയോഗിച്ച്‌ ഏറ്റെടുത്ത് കൈമാറുന്നതല്ല പരിഹാരമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.നാളെ കേസ് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലം.ബലപ്രയോഗത്തിലൂടെ പളളികള്‍ ഏറ്റെടുക്കുന്നത് ക്രമസമാധാന പ്രശ്‌നത്തിന്...

മല്ലു വാട്‌സാപ്പ് ഗ്രൂപ്പ് വിവാദം:കേസെടുക്കാൻ കഴിയില്ലെന്ന് റിപ്പോർ‌ട്ട്

മല്ലു വാട്‌സാപ്പ് ഗ്രൂപ്പ് വിവാദത്തില്‍ ഐ.എ.എസ് ഉദ്യോഗസ്ഥൻ കെ. ഗോപാലകൃഷ്ണന് എതിരെ കേസെടുക്കാൻ കഴിയില്ലെന്ന് റിപ്പോർ‌ട്ട് സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ നാർക്കോട്ടിക് സെല്‍...

ആലപ്പുഴയിൽ നാളെ അവധി

കനത്ത മഴയേത്തുടര്‍ന്ന് ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. മഴ കണ്ടാല്‍ ചുമ്മാതങ്ങ് അവധി തരാന്‍ കഴിയുമോ എന്ന് ചൂണ്ടിക്കാട്ടി...

കുവൈത്തില്‍ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

തിങ്കളാഴ്ച ഉച്ചയോടെ അദാൻ പ്രദേശത്തെ ഒരു വീട്ടിലാണ് തീപിടിത്തം ഉണ്ടായത്വിവരം ലഭിച്ചതിനെ തുടർന്ന് അല്‍-ഖുറൈൻ, അല്‍-ബൈറഖ് കേന്ദ്രങ്ങളില്‍ നിന്നുള്ള അഗ്നിശമന സേനാംഗങ്ങള്‍ എത്തിയാണ്...