എംജി സർവകലാ ശാലാ കലോത്സവം ‘ഇണെമൈ’ക്ക് ഇന്ന് തിരുവല്ല യിൽ കളിവിളക്ക് തെളിയും. വൈകിട്ട് 3.30നു തിരുവല്ലയിൽ നടക്കുന്ന വർണാഭമായ ഘോഷയാത്രയിൽ 25,000 പേർ അണിനിരക്കും.കുറ്റപ്പുഴ മാർത്തോമ്മാ റസിഡൻഷ്യൽ സ്‌കൂൾ ഗ്രൗണ്ടിൽ നിന്നാണു ഘോഷയാത്ര ആരംഭി ക്കുന്നത്.5ന് തിരുവല്ല പബ്ലിക് സ്‌റ്റേഡിയത്തിലെ കേരളം എന്ന മുഖ്യവേദിയിൽ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം നിർവഹി ക്കും. മാർച്ച് 5 വരെ നീളുന്ന കലോത്സവത്തിൽ 9 വേദികളിലായി 11,000ൽ പരം വിദ്യാർഥികൾ അണിനിരക്കും.

