മലപ്പുറത്ത് രേഖകളില്ലാത്ത 40 ലക്ഷം രൂപയുമായി കോട്ടക്കലില്‍ മധ്യവയസ്‌കന്‍ പിടിയില്‍

വേങ്ങര ഊരകം തോട്ടശ്ശേരി യുസുഫിനെയാണ്(52)കോട്ടക്കല്‍ ഇന്‍ സ്‌പെക്ടര്‍ വിനോദ് വലിയാട്ടൂര്‍ അറസ്റ്റ് ചെയ്തത്. അനധികൃതമായി രേഖകളില്ലാത്ത പണം കടത്തുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇയാളുടെ സ്‌കൂട്ടറില്‍ കവറിനകത്തായി 500 രൂപയുടെ നൂറ് എണ്ണം വീതമുള്ള 80 കെട്ടുകളാക്കിയാണ് രേഖയില്ലാത്ത പണം സൂക്ഷിച്ചത്. കുറ്റിപ്പുറം, കോട്ടക്കല്‍ പ്രദേശങ്ങളിലായി വിതരണം ചെയ്യാന്‍ വേങ്ങര സ്വദേശി നല്‍കിയ പണമാണെന്നാണ് ഇയാള്‍ മൊഴി നല്‍കിയിരിക്കുന്നത്. മലപ്പുറം കോടതിയില്‍ സമര്‍പ്പിച്ച പണം ജില്ല ട്രഷറിയില്‍ അടച്ചു. ജില്ല പൊലീസ് മേധാവിക്ക് കീഴിലുള്ള ഡാന്‍സാഫ് അംഗങ്ങള്‍ കൂടാതെ എസ്.ഐ സൈഫുള്ള. പൊലീസുകാരായ ബിജു. ജിതേഷ് എന്നിവരാണ് പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നത്.

Leave a Reply

spot_img

Related articles

സ്വർണവില കൂടി

സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി. ഗ്രാമിന് 65 രൂപ വർധിച്ച് 14,885 രൂപയും പവന് 520 രൂപ കൂടി 1,19,080 രൂപയുമാണ് ഇന്നത്തെ വില....

തിരുവനന്തപുരം ജില്ലാതല ആശുപത്രിയില്‍ ആദ്യമായി ലമെല്ലാര്‍ കേരടോപ്ലാസ്റ്റി; ഒന്നര മാസത്തില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍

രാജ്യത്ത് തന്നെ ശ്രദ്ധ നേടി തിരുവനന്തപുരം ജനറല്‍ ആശുപത്രി. രാജ്യത്ത് ആദ്യമായി ഒരു ജില്ലാതല ആശുപത്രിയില്‍ ഒന്നര മാസത്തിനുള്ളില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍ ശസ്ത്രക്രിയകള്‍...

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...