കോട്ടയം കളത്തിക്കടവിൽ പാലത്തിൽ നിന്നും കൊടൂരാറ്റിലേക്ക് വീണ് മധ്യവയസ്ക മരിച്ചു.
പ്രദേശ വാസിയായ കളത്തിക്കടവ് കീച്ചേരിൽ വീട്ടിൽ പൊന്നമ്മ (60) ആണ് മരിച്ചത്.
നാട്ടുകാർ വിവരമറിയിച്ചതോടെ കോട്ടയം ഈസ്റ്റ് പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി നടത്തിയ തിരച്ചിലിനോടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്ന് രാവിലെ ഏകദേശം 11.45 ഓടു കൂടിയായിരുന്നു. സംഭവം .
ഇതുവഴി കടന്നുപോയ ആളുകളാണ് ഇവർ ആറ്റിലേക്ക് വീഴുന്നത് ആദ്യം കണ്ടത്.
തുടർന്ന് പോലീസിലും അഗ്നിരക്ഷാസേനയിലും വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് പോലീസ് സംഘം സ്ഥലത്തെത്തി നടത്തിയ തിരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
അപകടമാണോ, ആത്മഹത്യയാണോ എന്ന് പോലീസ് അന്വേഷിച്ച് വരികയാണ്’