നിങ്ങളിൽ പല കാരണങ്ങൾ കൊണ്ടും ചില ആളുകൾക്ക് അടിക്കടി തലവേദന ഉണ്ടാകാറുണ്ട് അല്ലേ?.
തലവേദന വന്നാൽ ഉറപ്പായും അത് നിങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നതിന് കാരണമാകും.
എന്നാൽ, തലവേദന മാറ്റാന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന ചില വഴികള്‍ ഉണ്ട്.
അവ ഏതൊക്കെ എന്ന് അല്ലേ?. നോക്കാം.
മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടർ എന്നിവയുടെ അമിതോപയോഗം കുറയ്ക്കുക.
വെള്ളം ധാരാളം കുടിക്കുക.
ചിലര്‍ക്ക് ഉച്ചത്തിലുള്ള ശബ്ദം കേള്‍ക്കുമ്പോള്‍ തലവേദന അനുഭവപ്പെടാം.
അങ്ങനെയുള്ളവർ കുറച്ചു സമയം നിശബ്ദമായ സ്ഥലത്ത് പോയി ഇരിക്കുക.
ഇഞ്ചി തലവേദനയ്ക്ക് ആശ്വാസം നല്‍കുന്നതാണ് അതുകൊണ്ട് ഇഞ്ചി ചായ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.
ചോക്ലേറ്റ്, ചീസ്, കോഫി തുടങ്ങിയ ചില ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ മൈഗ്രേൻ ഉണ്ടാകുന്നവര്‍ അത്തരം ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്.