ക്ഷീര ജാലകം പ്രൊമോട്ടർ

കോട്ടയം: ക്ഷീരവികസന വകുപ്പിന്റെ കീഴിലുളള കോട്ടയം ക്ഷീരകർഷക ക്ഷേമനിധി ഓഫീസിലേയ്ക്ക് ക്ഷീര ജാലകം സോഫ്റ്റ് വെയറുമായി ബന്ധപ്പെട്ട് ഫീൽഡ് തലത്തിൽ ക്ഷീര കർഷകരെയും ക്ഷീര സംഘങ്ങളെയും സഹായിക്കുന്നതിനും ഓൺലൈൻ ജോലികൾ നിർവഹിക്കുന്നതിനും ക്ഷീര ജാലകം പ്രൊമോട്ടർ തസ്തികയിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. യോഗ്യത – ഹയർ സെക്കൻഡറി/ഡിപ്ലോമ, സോഫ്റ്റ് വെയർ കൈകാര്യം ചെയ്യാൻ പരിജ്ഞാനം. പ്രായം 18-40

യോഗ്യത സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് എന്നിവയുടെ പകർപ്പ് സഹിതം ഡിസംബർ 26 വൈകിട്ട് 5 മണിക്ക് മുമ്പായി നേരിട്ടോ, തപാൽ മുഖേനയോ ജില്ലാ നോഡൽ ഓഫീസർ, ക്ഷീര കർഷക ക്ഷേമനിധി ബോർഡ്, ക്ഷീരവികസന വകുപ്പ്, ഈരയിൽകടവ്, കോട്ടയം-686001 എന്ന വിലാസത്തിൽ അപേക്ഷിക്കണം. കൂടികാഴ്ചയ്ക്ക് അർഹരായവരുടെ പട്ടിക ഡിസംബർ 27രാവിലെ 11 മണിക്ക് നോട്ടീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തും. കൂടിക്കഴ്ച ഡിസംബർ 30 രാവിലെ 10.30ന് കോട്ടയം ക്ഷീര കർഷക ക്ഷേമനിധി ജില്ലാ നോഡൽ ഓഫീസറുടെ കാര്യാലയത്തിൽ വെച്ച് നടത്തും. ഫോൺ-0481-2303514.ഇ-മെയിൽ-qco-ktm.dairy@kerala.gov.in, diaryqcoktm@gmail.com

Leave a Reply

spot_img

Related articles

കീം 2025: പ്രവേശന പരീക്ഷ 23 മുതൽ

2025-26 അധ്യയന വർഷത്തെ എൻജിനിയറിങ്, ഫാർമസി കോഴ്സുകളിലേയ്ക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത (CBT) പ്രവേശന പരീക്ഷ ഏപ്രിൽ 23 മുതൽ 29 വരെ സംസ്ഥാനത്തെ എല്ലാ ജില്ലാ...

കെ-മാറ്റ് 2025: ഓൺലൈൻ അപേക്ഷ ക്ഷണിച്ചു

2025 വർഷത്തെ എം.ബി.എ പ്രവേശനത്തിനുള്ള കേരള മാനേജ്‌മെന്റ് ആപ്റ്റിട്യൂട് ടെസ്റ്റിനായി (KMAT 2025 session-II) വിദ്യാർഥികൾക്ക് മെയ് 9  വൈകിട്ട് നാല് വരെ  www.cee.kerala.gov.in ൽ ഓൺലൈനായി അപേക്ഷിക്കാം. പ്രവേശന പരീക്ഷ...

കുടുംബ വഴക്കിനെ തുടര്‍ന്ന് തീ കൊളുത്തി ഗൃഹനാഥന്‍ ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്ന് സ്വയം പെട്രോളൊഴിച്ച്‌ തീ കൊളുത്തി ജീവനൊടുക്കി ഗൃഹനാഥന്‍. തിരുവനന്തപുരം വെങ്ങാനൂര്‍ പനങ്ങോട് ഡോ.അംബേദ്കര്‍ ഗ്രാമം കൈപ്പളളിക്കുഴി രേവതി ഭവനില്‍ കൃഷ്ണന്‍കുട്ടിയാണ്...

പുതിയ മന്ദിരത്തിൽ സിപിഐ ദേശീയ യോഗം 23 മുതൽ

പുതുതായി നിർമിച്ച സംസ്ഥാന മന്ദിരമായ എം.എൻ.സ്മാരകത്തിൽ സിപിഐയുടെ ദേശീയ നിർവാഹക സമിതി, കൗൺസിൽ യോഗങ്ങൾ 23 മുതൽ 25 വരെ ചേരും.മുൻ സംസ്ഥാന സെക്രട്ടറി...