വയ്‌ക്കോൽ വിതരണം ചെയ്യാൻ മിൽമ

പ്രതിസന്ധിയും ദുരിതവും അനുഭവിക്കുന്ന നെൽകർഷകർക്ക് സഹായം നൽകാൻ മിൽമ.

വയ്‌ക്കോൽ വില്‍പനയില്‍ പ്രതിസന്ധി നേരിടുന്ന കർഷകർക്ക് പ്രാദേശിക സംഘങ്ങള്‍ വഴി വയ്‌ക്കോൽ സംഭരിച്ച് വിതരണം ചെയ്ത് സഹായിക്കാനാണ് തീരുമാനമെന്ന് മിൽമ എറണാകുളം മേഖല യൂണിയൻ ചെയർമാൻ എം ടി ജയൻ പറഞ്ഞു.

ടെൻഡർ വഴി കണ്ടെത്തുന്ന മൊത്ത വിതരണക്കാര്‍ വഴിയാണ് വയ്‌ക്കോൽ വിതരണം ചെയ്യുന്നത്​.

എറണാകുളം, തൃശൂര്‍, കോട്ടയം, ഇടുക്കി ജില്ലകളിലെ പ്രാഥമിക ക്ഷീര സംഘങ്ങളിലെ ക്ഷീര കര്‍ഷകര്‍ക്കാണ് ആദ്യ ഘട്ടത്തിൽ സഹായം എത്തിക്കുന്നത്.

2024 ജനുവരി, ഫെബ്രുവരി മാസങ്ങളിലും കർഷകർക്ക് സഹായവുമായി മിൽമ എത്തിയിരുന്നു. ഈ രീതി തുടരാനാണ് തീരുമാനം.

എന്നാല്‍ മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളില്‍ മില്‍മ മാനദണ്ഡങ്ങൾക്കനുസരിച്ച് ഗുണനിലവാരവും വിലയും തിട്ടപ്പെടുത്തി നെൽകർഷകരിൽ നിന്ന് നേരിട്ട് വയ്‌ക്കോൽ വാങ്ങി വിതരണം ചെയ്യാനാണ് പ്രാഥമിക സംഘങ്ങള്‍ക്ക് മിൽമ നിർദേശം നൽകിയിട്ടുള്ളത്.

സംഭരിക്കുന്ന പാലിന്‍റെ 40 ശതമാനം മേഖല യൂണിയന് നല്‍കുന്ന അംഗ സംഘങ്ങള്‍ക്കാണ് സബ്സിഡി നിരക്കിലെ ഈ വയ്‌ക്കോൽ നൽകുക.

Leave a Reply

spot_img

Related articles

പൂജാ ബംബർ ഫലം പ്രഖ്യാപിച്ചു

പൂജാ ബംബർ ഫലം പ്രഖ്യാപിച്ചു. 12 കോടി ആലപ്പുഴയിൽ വിറ്റ JC 325526 ടിക്കറ്റിന്. രണ്ടാം സമ്മാനം ഒരു കോടി വീതം 5 പേർക്ക്.JA...

അപേക്ഷകൾ ക്ഷണിക്കുന്നു

കേരള സർക്കാരിൻ്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നൈപുണ്യ പരിശീലന സ്ഥാപനമായ അസാപ് കേരള കമ്യൂണിറ്റി സ്കിൽ പാര്‍ക്ക് പാമ്പാടിയിൽ (കോട്ടയം) ‍ഡിസംബര്‍ മാസത്തില്‍...

അപേക്ഷ ക്ഷണിച്ചു

എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി വകുപ്പിന് കീഴിലുള്ള വി ആര്‍ഡിഎല്‍ ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ സയന്റിസ്റ്റ് ബി (മെഡിക്കല്‍ ആന്റ് നോണ്‍ മെഡിക്കല്‍)...

സിപിഎം വിട്ട മധു മുല്ലശേരിക്കും മകനും ബിജെപി അംഗത്വം നൽകി

സിപിഎം വിട്ട മധു മുല്ലശേരിക്കും മകൻ മിഥുൻ മുല്ലശേരിക്കും ബിജെപി അംഗത്വം നൽകി. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനാണ് അംഗത്വം...