കുന്നംകുളം പാറേമ്പാടത്ത് അയ്യപ്പഭക്തർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അപകടം.ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ രണ്ട് അയ്യപ്പഭക്തർക്ക് നിസാര പരുക്കേറ്റു. കർണാടക സ്വദേശികള്‍ സഞ്ചരിച്ച മിനി ബസാണ് അപകടത്തില്‍പ്പെട്ടത്. പെരുമ്പിലാവ് ഭാഗത്തുനിന്നും ഗുരുവായൂർ ഭാഗത്തേക്ക് പോയിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.
അപകട സമയത്ത് മിനി ബസില്‍ ഇരുപതോളം അയ്യപ്പഭക്തർ ഉണ്ടായിരുന്നു.