ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് നിക്ഷേപകര്‍ കൂട്ടത്തോടെ പണം പിന്‍വലിച്ചു

ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് സിപിഎമ്മിന്‍റെ പിന്തുണയോടെ കോണ്‍ഗ്രസ് വിമതര്‍ പിടിച്ചെടുത്തതിനെത്തുടര്‍ന്ന് നിക്ഷേപങ്ങൾ പിൻവലിച്ച് കോണ്‍ഗ്രസ് അനുഭാവികൾ. ജനാധിപത്യ വിരുദ്ധമായി പിടിച്ചെടുക്കുന്ന സഹകരണ ബാങ്കുകളോടു സഹകരിക്കില്ലെന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍റെ പ്രസ്താവനയെ തുടര്‍ന്നാണ് ചേവായൂര്‍ ബാങ്കില്‍ നിന്ന് നിക്ഷേപകര്‍ കൂട്ടത്തോടെ പണം പിന്‍വലിച്ച്‌ തുടങ്ങിയത്.

ചേവായൂര്‍ ബാങ്ക് ഹെഡ് ഓഫീസില്‍ നിന്ന് ഒരുകോടി രൂപയും പാറോപ്പടി ബ്രാഞ്ചില്‍ നിന്ന് 60 ലക്ഷവും പിന്‍വലിക്കണമെന്ന ആവശ്യവുമായി നിക്ഷേപകരെത്തി. ബാങ്കില്‍ പണമില്ലാത്തതിനാല്‍ ഇന്നുവരാന്‍ പറഞ്ഞു അധികൃതര്‍ മടക്കി അയച്ചു. പണം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ നിക്ഷേപകര്‍ ബാങ്കിന്‍റെ വിവിധ ശാഖകളിലെത്തുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് സംബന്ധിച്ച്‌ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യുന്നതിന്‍റെ നടപടികള്‍ ആരംഭിച്ചതായി ഡിസിസി പ്രസിഡന്‍റ് കെ. പ്രവീണ്‍കുമാര്‍ അറിയിച്ചു.കഴിഞ്ഞ ശനിയാഴ്ചയാണ് ബാങ്ക് തെരഞ്ഞെടുപ്പില്‍ സിപിഎം പിന്തുണയോടെയുള്ള ജനാധിപത്യ സംരക്ഷണ സമിതി ഭരണം പിടിച്ചെടുത്തത്. കോണ്‍ഗ്രസിലെ ഔദ്യോഗിക പാനലും ജനാധിപത്യ സംരക്ഷണ സമിതിയും തമ്മിലായിരുന്നു പ്രധാന മത്സരം. വലിയ തോതിലുള്ള കള്ളവോട്ടും നടന്നു. ഇരു മുന്നണികളുടെയും പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. പോലീസിനെ ഉപയോഗിച്ച്‌ സിപിഎം ഭരണം പിടിച്ചെടുത്തുവെന്ന് ആരോപിച്ചും കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആ്രകമിച്ചതില്‍ പ്രതിഷേധിച്ചും ഞായറാഴ്ച യുഡിഎഫ് കോഴിക്കോട് ജില്ലയില്‍ ഹര്‍ത്താല്‍ ആചരിച്ചിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഭരണസമിതി വര്‍ഷങ്ങളായി ഭരണം നടത്തുന്ന ബാങ്കാണ് കോണ്‍ഗ്രസിലെ തര്‍ക്കം കാരണം നഷ്ടപ്പെട്ടത്.

Leave a Reply

spot_img

Related articles

മാളയിൽ യുവാവിനെയും യുവതിയെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

തൃശൂരിലെ മാളയിൽ യുവാവിനെയും യുവതിയെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി .പുത്തൻചിറ സ്വദേശി ശ്രീജിത്ത്‌ (30), വെണ്ണൂർ സ്വദേശിനി മിൽന (24) എന്നിവരാണ് മരിച്ചത്. ശ്രീജിത്ത്...

പ്രശസ്തമായ ചന്ദനപ്പള്ളി പെരുന്നാളിലെ വെടിക്കെട്ട് ഉപേക്ഷിക്കാൻ തീരുമാനിച്ചു

മുണ്ടത്തിക്കോട് വെടിപ്പുര ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മലങ്കര ഓർത്തഡോക്സ് സഭയുടെ കീഴിലുള്ള പള്ളികളില്‍ ആഘോഷങ്ങള്‍ ലളിതമാക്കണമെന്ന് ബാവാ നിർദ്ദേശിച്ചിരുന്നു. ഈ ആഹ്വാനം പൂർണ്ണമായും ഉള്‍ക്കൊണ്ടുകൊണ്ടാണ് ആഗോള...

പീക് മണിക്കൂറുകളിലെ വൈദ്യുതി ഉപയോഗം ക്രമീകരിച്ച് സഹകരിക്കണം; കെ എസ് ഇ ബി

വേനൽച്ചൂട് ക്രമാതീതമായി വർദ്ധിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നിരിക്കുകയാണ്. പീക്ക് സമയ വൈദ്യുതി ഉപയോഗം ഏപ്രിൽ 18ന് സർവ്വകാല റെക്കോർഡായ 117.16 ദശലക്ഷം...

സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഇല്ലെന്ന് കെ.കൃഷ്ണൻകുട്ടി

സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഇല്ലെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി.ഇടയ്ക്കിടെയുള്ള വൈദ്യുതി മുടക്കം ഓവര് ലോഡ് ആകുമ്പോള് ഡ്രിപ്പ് ആവുന്നതാണെന്നും മന്ത്രി പറഞ്ഞുകെഎസ്‌ഇബിയുടെ ഭാഗത്തുനിന്ന് നിയന്ത്രണമില്ല....