പൊതു വിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കന്ററി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസലിംഗ് സെല്ലിന്റെ നേതൃത്വത്തിൽ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ മിനി ദിശ കരിയർ എക്സ്പോ 2024 , ഈ മാസം 6, 7 തീയതികളിൽ എം ഡി സെമിനാരി ഹയർസെക്കൻഡറി സ്കൂളിൽ നടത്തും.
വിവിധ കരിയർ മേഖലകളെ ആസ്പദമാക്കി 15 സ്റ്റാളുകളാണ് ഒരുക്കുന്നത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉത്ഘാടനം ചെയ്യും. കോട്ടയം മുൻസിപ്പൽ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ അധ്യക്ഷത വഹിക്കും. ഹയർ സെക്കൻഡറി വിഭാഗം റീജിയണൽ ഡയറക്ടർ വിജി പി എൻ , കോട്ടയം ഉപവിദ്യാഭ്യാസ ഡയറക്ടർ സുനിമോൾ എം ആർ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.
ഉപരിപഠന മേഖലകളെ കുറിച്ചുള്ള വ്യക്തമായ അവബോധത്തിനുതകുന്ന രീതിയിലാണ് ഓരോ സ്റ്റാളും ക്രമീകരിക്കപ്പെടുന്നത്.വിദേശപഠനം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് , ഡേറ്റ സയൻസ്, ഉടൻ ജോലി ലഭ്യമാകുന്ന ഹൃസ്വ കോഴ്കുകൾ, എൻട്രൻസ് പരീക്ഷകൾ, 4 വർഷ ഡിഗ്രി കോഴ്സുകൾ എന്നിവയെ കുറിച്ചുളള ക്ലാസ്സുകളും , കരിയർ കൗൺസലിങ്ങിനുളള സൗകര്യവുമൊരുക്കുന്നുണ്ട്. 42 സ്കൂളുകളിൽ നിന്ന് 10000 വിദ്യാർത്ഥികൾ പങ്കെടുക്കും. സൈന്യത്തിൽ ജോലി ആഗ്രഹിക്കുന്നവർക്ക് 7-ാം തീയതി പ്രത്യേക ക്ലാസ്സുകൾ ക്രമീകരിച്ചിട്ടുണ്ട്.