കുടിവെള്ളം വിനിയോഗിക്കണം ശ്രദ്ധാപൂര്‍വം

ജലഅതോറിറ്റി വിതരണം ചെയ്യുന്ന കുടിവെള്ളം പൊതുജനങ്ങള്‍ ശ്രദ്ധാപൂര്‍വം വിനിയോഗിക്കണമെന്നും ദുരുപയോഗം  പരമാവധി കുറയ്ക്കണമെന്നും വാട്ടര്‍ അതോറിറ്റി.

പൊതുടാപ്പുകളില്‍ നിന്നും ഹോസ് ഉപയോഗിച്ച് വെളളം ശേഖരിക്കല്‍,  പൊതു പൈപ്പില്‍  നിന്നും വെള്ളം ചോര്‍ത്തല്‍, ഗാര്‍ഹിക കണക്ഷനുകളില്‍ മീറ്റര്‍ പോയിന്റില്‍ നിന്നല്ലാതെ വെളളം ശേഖരിക്കല്‍, പൊതു ടാപ്പില്‍ നിന്നുളള വെളളം ഉപയോഗിച്ച് വാഹനം കഴുകല്‍, തുടങ്ങിയവ ശ്രദ്ധയില്‍ പെട്ടാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും.

കുടിവെളളം പാഴാക്കുന്നത്  ശ്രദ്ധയില്‍പെട്ടാല്‍ 25000 രൂപ വരെ പിഴ ഈടാക്കും.

ഗാര്‍ഹിക കണക്ഷനുകളില്‍ നിന്ന് കുടിവെള്ളം കൃഷിക്കും വാഹനം കഴുകുന്നതിനും ഉപയോഗിക്കുന്നത് കുറ്റകരമാണ്.

ജലഅതോറിറ്റിയുടെ ജലസ്രോതസുകള്‍ മലിനമാക്കുക, മാലിന്യങ്ങള്‍ നിക്ഷേപിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കും പിഴയും മറ്റു നിയമനടപടികളും സ്വീകരിക്കുമെന്നും തിരുവല്ല വാട്ടര്‍ അതോറിറ്റി സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ അറിയിച്ചു.

Leave a Reply

spot_img

Related articles

ഫാമിലി കൗണ്‍സിലര്‍ തസ്തിക ഒഴിവ്

ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയിലേക്ക് ഫാമിലി കൗണ്‍സിലര്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ബി എ / ബി എസ് സി സൈക്കോളജി (മുഴുവന്‍ സമയം),...

ഗോകുലം ഗോപാലന്റെ ഓഫീസിൽ ഇ ഡി റെയ്ഡ്

മോഹൻ ലാൽ ചിത്രമായ എംപുരാന്റെ നിർമ്മാതാവും പ്രമുഖ വ്യവസായിയുമായ ഗോകുലം ഗോപാലന്റെ ഓഫീസിൽ എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റിൻ്റെ റെയ്‌ഡ്. ഗോകുലം ഗോപാലന്റെ ചെന്നൈ കോടമ്പാക്കത്തെ ധനകാര്യ...

വീണാ വിജയനെതിരായ കേസ് സി.പി.എം ഏറ്റെടുക്കില്ല; എം.വി. ഗോവിന്ദൻ

മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണാ വിജയനെതിരായ കേസ് സി.പി.എം ഏറ്റെടുക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.കേസ് വീണ വിജയനും കമ്പനിയും ഏറ്റെടുക്കും.വഴിവിട്ട ഒരു...

എം എം മണിയുടെ ആരോഗ്യനില തൃപ്‌തികരം

സിപിഎം പാർട്ടി കോൺഗ്രസിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സിപിഎം നേതാവ് എംഎം മണിയുടെ ആരോഗ്യനില തൃപ്‌തികരം. മധുരയിലെ അപ്പോളോ ആശുപത്രിയിലാണ്...