തിരുവനന്തപുരത്ത് പ്ലസ് വൺ, പ്ലസ്ടു വിദ്യാര്‍ത്ഥികൾക്കായുള്ള കരിയര്‍ എക്സപോ ‘മിനി ദിശ’യക്ക് തുടക്കമായി. സെന്റ് ജോസഫ് ഹയര്‍ സെക്കൻഡറി സ്കൂളിലാണ് നവംബർ 22, 23 തിയതികളിൽ എക്സ്പോ നടക്കുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി വിഭാഗത്തിലെ സിജി ആൻഡ് എസി സെല്ലാണ് കരിയർ എക്‌സ്‌പോ സംഘടിപ്പിച്ചിരിക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനം ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി. ആര്‍ അനിൽ നിര്‍വഹിച്ചു.അക്കാദമിക് ജോയിന്റ് ഡയറക്ടര്‍ ഡോ. ഷാജിത എസ് മുഖ്യപ്രഭാഷണം നടത്തി. സിജി ആൻഡ് എസി സെല്ല തിരുവനന്തപുരം ജില്ലാ കോര്‍ഡിനേറ്റര്‍ ഹരി പി സ്വാഗതം ആശംസിച്ചു.സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ ഡോ. അസീം, ഡെപ്യൂട്ടി ഡയറക്ടര്‍ സുധ കെ, ജില്ലാ കോര്‍ഡിനേറ്റര്‍ ശ്രീദേവി എന്നിവര്‍ ചടങ്ങിൽ സംസാരിച്ചു.