വെളിച്ചെണ്ണ വില ഇനിയും കുറയും, മന്ത്രി ജി ആർ അനിൽ

വെളിച്ചെണ്ണ വില ഇനിയും കുറയുമെന്ന് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ.349 രൂപയ്ക്ക് വെളിച്ചെണ്ണ വിതരണം ചെയ്യുമെന്ന് സർക്കാർ പ്രഖ്യാപിച്ചതിന് ശേഷമാണ് പൊതുമാർക്കറ്റിൽ വില കുറഞ്ഞതെന്ന് മന്ത്രി ജി ആർ അനിൽ. 529 രൂപ പൊതുമാർക്കറ്റിൽ വിലയുള്ള കേര വെളിച്ചെണ്ണ 457 രൂപയ്ക്ക് സപ്ലൈകോ ഔട്ട്ലെറ്റുകൾ വഴി വില്പന തുടങ്ങി.ഓണം അടുക്കുമ്പോൾ വില ഇനിയും കുറയും.സപ്ലൈകോ ഓണചന്ത 25ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.26 മുതൽ സപ്ലൈകോ മൊബൈൽ ഔട്ട്‌ലറ്റുകൾ എല്ലാ നിയോജക മണ്ഡലങ്ങളിലും എത്തും.292 ഇനം സാധനങ്ങൾ വില കുറച്ച് ഓഫറുകൾ വിതരണം ചെയ്യും.250 കോടി രൂപയുടെ നിത്യോപയോഗ സാധനങ്ങൾ ലഭ്യമാക്കും.50 ലക്ഷത്തിൽ അധികം കുടുംബങ്ങൾക്ക് സഹായകമാവും.ഓണത്തിന് സമീപകാല ചരിത്രത്തിലെ ഏറ്റവും കൂടുതൽ അരി നൽകും .മുൻഗണന വിഭാഗത്തിലെ ആറ് ലക്ഷം കുടുംബങ്ങൾക്ക് ഓണകിറ്റ് സൗജന്യമായി നൽകുമെന്നും മന്ത്രി.റേഷൻ വ്യാപാരികളുടെ പ്രായപരിധി 70 വയസാക്കാനുള്ള നിർദ്ദേശം തൽക്കാലം സ്റ്റേ ചെയ്തതായും മന്ത്രി.

Leave a Reply

spot_img

Related articles

കുട്ടനാടിന്റെ സമഗ്ര വികസനം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...