ശബരിമല റോഡ് വികസനത്തിന് നാലുവർഷത്തിനുള്ളിൽ 1107.24 കോടി രൂപ അനുവദിച്ചതായി മന്ത്രി മുഹമ്മദ് റിയാസ്

ശബരിമല റോഡ് വികസനത്തിന് നാലുവർഷത്തിനുള്ളിൽ 1107.24 കോടി രൂപ സർക്കാർ അനുവദിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്.മഞ്ഞക്കടമ്പ് -മാവനാൽ – ട്രാൻസ്ഫോർമർ ജംഗ്ഷൻ ആനകുത്തി – കുമ്മണ്ണൂർ – കല്ലേരി റോഡ് നിർമാണോദ്ഘാടനം കുമ്മണ്ണൂരിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.35,000 കോടി രൂപയാണ് റോഡ് പ്രവൃത്തിക്ക് മാത്രമായി സർക്കാർ അനുവദിച്ചത്. 8200 കിലോമീറ്ററിലേറെ റോഡുകൾ നവീകരിച്ചു. നിർമാണം പോലെ തന്നെ പരിപാലനത്തിനും ശ്രദ്ധ നൽകി. ശബരിമല തീർത്ഥാടകർക്ക് പുതിയ റോഡ് പ്രയോജനകരമാകും.

പൊതുമരാമത്ത് വകുപ്പിൻ്റെ 40 കോടി രൂപയുടെ വികസന പദ്ധതികളാണ് കോന്നി നിയോജക മണ്ഡത്തിൽ ഒറ്റ ദിവസം കൊണ്ട് നിർവഹിക്കുന്നത്.ജില്ലയിലെ എല്ലാ റോഡുകളും മികച്ച നിലവാരത്തിലേക്ക് ഉയർത്താൻ സർക്കാരിനായി. പുനലൂർ – മൂവാറ്റുപുഴ റോഡ് നവീകരിച്ചു. നാലുവർഷത്തിനിടെ പകുതിയിലധികം റോഡുകളും ബിഎം ആൻഡ് ബിസി നിലവാരത്തിലേക്ക് മാറി. നൂറു ശതമാനം പൊതുമരാമത്ത് റോഡുകളും ബിഎംബിസി നിലവാരത്തിലായ പഞ്ചായത്താണ് ആരുവാപ്പുലം എന്നും മന്ത്രി പറഞ്ഞു. അരുവാപ്പുലം ഗ്രാമപഞ്ചായത്തിൽ വലിയ മാറ്റം സാധ്യമായെന്ന് അധ്യക്ഷത വഹിച്ച കോന്നി എംഎൽഎ കെ യു ജനീഷ് കുമാർ പറഞ്ഞു. കോന്നി മെഡിക്കൽ കോളേജ് റോഡ് നിർമ്മാണം 14 കോടി രൂപ ചെലവിൽ പുരോഗമിക്കുന്നു. വനത്തിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന പഞ്ചായത്തിന്റെ ടൂറിസം സാധ്യത പരിശോധിക്കുമെന്നും എംഎൽഎ പറഞ്ഞു.

Leave a Reply

spot_img

Related articles

കുട്ടനാടിന്റെ സമഗ്ര വികസനം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...