സ്റ്റുഡന്റ് പൊലീസ് പ്രതിസന്ധി പരിഹരിക്കുമെന്ന് മന്ത്രി ശിവന്‍കുട്ടി; 15 കോടി അനുവദിക്കും

സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളെ പരിശീലിപ്പിക്കുന്ന അധ്യാപകര്‍ക്കും പൊലീസുകാര്‍ക്കും രണ്ട് വര്‍ഷമായി പ്രതിഫലമില്ലാത്ത സംഭവത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍. എസ്.പി.സി സംസ്ഥാനത്തിന്റെ അഭിമാന പദ്ധതി തന്നെയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. പൊതുവിലുണ്ടായ സാമ്പത്തിക പ്രതിസന്ധി എസ്.പി.സിയെയും ബാധിച്ചു.

സാമ്പത്തിക പ്രതിസന്ധി കാരണം പല വകുപ്പുകളിലെയും ഫണ്ട് വെട്ടിക്കുറച്ചു. 35 കോടി രൂപ പല ഘട്ടങ്ങളിലായി കൊടുത്തിട്ടുണ്ട്. ഇത്തവണ സമയത്തിന് കൊടുക്കാനായില്ല. 15 കോടി രൂപ ധനവകുപ്പ് വൈകാതെ അനുവദിക്കും. അധ്യാപകര്‍ക്കുണ്ടായ ബാധ്യത ഉള്‍പ്പെടെ വൈകാതെ പരിഹരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

വിദ്യാഭ്യാസ ആഭ്യന്തര തദ്ദേശ വകുപ്പുകളുടെ യോഗമാണ് മുഖ്യമന്ത്രി വിളിച്ചത്. സാമ്പത്തിക പ്രശ്‌നം മൂലമുള്ള കാലതാമസമല്ലാതെ പദ്ധതിയോട് അവഗണനയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. സി എസ് ആര്‍ ഫണ്ട് ഉപയോഗിച്ച് പദ്ധതി തുടര്‍വര്‍ഷങ്ങളില്‍ നല്ല രീതിയില്‍ നടത്താനുള്ള ശ്രമം തുടരുമെന്നും മന്ത്രി അറിയിച്ചു.

Leave a Reply

spot_img

Related articles

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; ആറ് പേര്‍ക്ക് പരിക്ക്

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; അവസാന ലാപ്പിൽ വെടിപ്പുരയ്ക്ക് തീപിടിച്ചു, ആറ് പേര്‍ക്ക് പരിക്ക്.കോട്ടായി പെരുംകുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെയാണ് അപകടം ഉണ്ടായത്.ആറ് പേര്‍ക്ക് പരിക്കെന്ന് പ്രാഥമിക...

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു.താമരശ്ശേരി വെളിമണ്ണ യു പി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയായ ആലത്തുകാവില്‍ മുഹമ്മദ് ഫസീഹ് ആണ് മരിച്ചത്. ഒമ്ബതു വയസായിരുന്നു....

തമിഴ്നാട് ചിറ്റാർ അണക്കെട്ടില്‍ മലയാളി യുവാവ് മുങ്ങിമരിച്ചു

വിനോദയാത്രയ്ക്കായി തമിഴ്നാട് ചിറ്റാർ അണക്കെട്ടിലെത്തിയ മലയാളി യുവാവ് മുങ്ങിമരിച്ചു. തിരുവനന്തപുരം മലയിൻകീഴ് സ്വദേശി അഭിനേഷ് ആണ് മരിച്ചത്.അണക്കെട്ടില്‍ കുളിയ്ക്കുന്നതിനിടെയായിരുന്നു അപകടം.തിരുവനന്തപ്പുരത്ത് നിന്ന് കന്യാകുമാരിയിലേക്ക് വിനോദയാത്രയ്ക്ക്...

നവീൻ ബാബുവിന്റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹർജി സുപ്രീംകോടതി തള്ളി

കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹർജി സുപ്രീംകോടതി തള്ളി.എല്ലാ കേസുകളും സിബിഐയ്ക്ക് വിടേണ്ടതില്ലെന്ന് സുപ്രീം...