കരിങ്കൊടി പ്രതിഷേധം നടത്താനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയിലേക്കിറങ്ങി സംസാരിച്ച് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. പത്തനംതിട്ട റാന്നിയിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മന്ത്രിയെ കരിങ്കൊടി കാണിക്കാന്‍ എത്തിയത്. പൊലീസുകാര്‍ ചുറ്റും വലയം തീര്‍ക്കാന് ശ്രമിച്ചെങ്കിലും മാറിനില്‍ക്കാന്‍ മന്ത്രി ആവശ്യപ്പെടുകയായിരുന്നു.റാന്നിയിലെ ഒരു ആശുപത്രിയില്‍ പൊതുപരിപാടി കഴിഞ്ഞു മടങ്ങുകയായിരുന്നു മന്ത്രി. ആശാ വര്‍ക്കേഴ്‌സ് സമരത്തിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസ് സമരം. ആശ വര്‍ക്കര്‍മാരുടെ സമരം നിര്‍ത്തണമെന്നടക്കം സമരക്കാര്‍ ആവശ്യപ്പെടുകയായിരുന്നു. സമരക്കാര്‍ക്ക് പറയാനുള്ളത് കേട്ട മന്ത്രി ഇനി താന്‍ സംസാരിക്കട്ടെ എന്ന് പറയുകയായിരുന്നു. നിങ്ങള്‍ എത്ര രൂപ ആശാവര്‍ക്കര്‍മാര്‍ക്ക് കൊടുത്തു എന്നായിരുന്നു ആരോഗ്യമന്ത്രിയുടെ ചോദ്യം. സംസാരിച്ചതിന് ശേഷം മന്ത്രി സ്ഥലത്ത് നിന്നു മടങ്ങുകയും ചെയ്തു.