കണ്ണൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിഡിപ്പിച്ചെന്ന പരാതിയിൽ യുവാവ് പിടിയിൽ. കീഴ്പ്പള്ളി പുതിയങ്ങാടി സ്വദേശി ശരത്ത് എന്ന മുഹമ്മദ്ഷായാണ് പിടിയിലായത്. ആറളം ആദിവാസി പുനരധിവാസ മേഖലയിലെ പത്താം ബ്ലോക്കിൽ താമസിക്കുന്ന പ്ലസ് വൺ വിദ്യാർത്ഥിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. പെൺകുട്ടിയെ കാണാനില്ലെന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടിയെ കണ്ടെത്തിയപ്പോഴാണ് പീഡനം നടന്നതായി മൊഴി നൽകിയത്. രണ്ട് കുട്ടികളുടെ പിതാവാണ് പിടിയിലായ മുഹമ്മദ് ഷാ.