ന്യൂനപക്ഷ കമ്മിഷന്‍ ജില്ലാ സെമിനാര്‍ ഇന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും

പാലക്കാട്: സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ ജില്ലയിലെ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി നടത്തുന്ന സെമിനാര്‍ ഇന്ന് രാവിലെ 9.30ന് ജില്ലാപഞ്ചായത്ത് ഹാളില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 600 പ്രതിനിധികള്‍ പങ്കെടുക്കും. കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ.എ.എ.റഷീദ് അധ്യക്ഷനാകുന്ന സെമിനാറില്‍ ജില്ലാ കലക്ടര്‍ ഡോ. എസ് ചിത്ര മുഖ്യാതിഥിയാകും.

ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ പരാതികളും ആക്ഷേപങ്ങളും പരിഹരിക്കുന്നതിനായി ജില്ലാതല സിറ്റിങ്ങുകള്‍ നടത്തുന്നതിന് പുറമെ അവരുടെ അവകാശങ്ങള്‍, അവര്‍ക്ക് ലഭ്യമാകുന്ന ആനുകൂല്യങ്ങള്‍ സംബന്ധിച്ച് ന്യൂനപക്ഷ വിഭാഗങ്ങളെ ബോധവല്‍ക്കരിക്കുകയാണ്  സെമിനാറിന്റെ ലക്ഷ്യം.

സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി വിവിധ സര്‍ക്കാര്‍-സര്‍ക്കാരിതര ഏജന്‍സികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിവരുന്ന ധനസഹായ പദ്ധതികളെക്കുറിച്ചും കേരള നോളജ് ഇക്കോണമി മിഷനുമായി ചേര്‍ന്ന് പ്രത്യേകമായി സംഘടിപ്പിച്ചുവരുന്ന നൈപുണ്യ പരിശീലനം, വൈജ്ഞാനിക തൊഴില്‍ പരിചയം എന്നിവയില്‍ ക്ലാസുകളും ചര്‍ച്ചയും സെമിനാറിന്റെ ഭാഗമായി നടക്കും.

സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെടുന്ന ഒരു ലക്ഷം യുവാക്കള്‍ക്ക് ഈ വര്‍ഷം തൊഴില്‍ ലഭ്യമാക്കുവാനുള്ള പരിശ്രമത്തിലാണ് കമ്മിഷന്‍. ന്യൂനപക്ഷങ്ങളിലെ പാര്‍ശ്വവല്‍കൃത ജനസമൂഹത്തിന് ആവശ്യമായ നൈപുണ്യ പരിശീലനവും തൊഴിലും ഉറപ്പുവരുത്തുവാന്‍ സംസ്ഥാന ന്യൂനപക്ഷ കമ്മിഷനും കേരള നോളജ് ഇക്കോണമി മിഷനുമായി യോജിച്ച് പ്രവര്‍ത്തനം നടത്തും.

2023 നവംബര്‍ 11ന് മലപ്പുറം ജില്ലയില്‍ ആരംഭിച്ച ജില്ലാതല സെമിനാറുകളുടെ സമാപനമാണ് 29ന് പാലക്കാട് നടക്കുന്നത്. ന്യൂനപക്ഷ വിഭാഗങ്ങളായ ബുദ്ധ, ജൈന, പാഴ്‌സി, സിക്ക് മത സമൂഹങ്ങള്‍ക്കായി കൊച്ചിയില്‍ സംസ്ഥാനതല പ്രത്യേക സെമിനാറും സംഘടിപ്പിച്ചു. ന്യൂനപക്ഷങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി നൂതനമായ പല പദ്ധതികളും കമ്മീഷന്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിവരുന്നുണ്ട്.

Leave a Reply

spot_img

Related articles

ഭാര്യയോട് ക്ഷമ പറഞ്ഞ് ഗണേഷ് കുമാർ; തർക്കം ഒത്തുതീർപ്പിലേക്ക്

ഭാര്യ ബിന്ദു മേനോനോട് ക്ഷമാപണം നടത്തി മന്ത്രി കെ ബി ഗണേഷ് കുമാർ. ഇന്നലെ രാത്രിയും ഇന്നു രാവിലെയുമായി അദ്ദേഹം സംസാരിച്ചു.ഇന്നലെ താൻ വൈകാരികമായി...

ഇ.ശ്രീധരൻ വിളിച്ച യോഗത്തില്‍ കളക്ടറടക്കം പങ്കെടുത്തില്ല

അതിവേഗ റെയില്‍വേ പദ്ധതിയെക്കുറിച്ച്‌ വിശദീകരിക്കാൻ മെട്രോമാൻ ഇ.ശ്രീധരൻ മലപ്പുറത്ത്‌ വിളിച്ച ആദ്യയോഗത്തില്‍ ജില്ലാ കളക്ടർ, ജില്ലാ പൊലീസ് മേധാവി,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവർ പങ്കെടുത്തില്ല....

സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ ഒപി സമയം കൂട്ടി

സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ ഒപി സമയം കൂട്ടി.രാവിലെ എട്ട് മണി മുതല്‍ രണ്ട് വരെയാണ് സമയം കൂട്ടിയത്. നേരത്തേ ഇത് ഒരു മണി വരെയായിരുന്നു.ആശുപത്രി...

ഗണേഷ്കുമാർ ഇന്ന് മുഖ്യമന്ത്രിയെ കണ്ടേക്കും; മന്ത്രിസഭ യോഗത്തിലും പങ്കെടുക്കും

വിവാദങ്ങള്‍ക്കിടെ ഇന്ന് രാവിലെ 10 മണിക്ക് ചേരുന്ന മന്ത്രിസഭ യോഗത്തില്‍ ഗണേഷ് കുമാർ പങ്കെടുക്കും.പ്രതിപക്ഷം ഗണേഷ് കുമാറിന്റെ രാജി ആവശ്യപ്പെടുമ്പോള്‍ തുടർ നടപടികള്‍ ആലോചിച്ച്‌...