നിഗൂഢതകൾ നിറഞ്ഞ ‘മീശ’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിങ്ങി

തമിഴ് താരം കതിർ, ഷൈൻ ടോം ചാക്കോ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘മീശ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ഏറെ ദുരൂഹതകൾ ഒളിപ്പിക്കുന്ന ഒരു പോസ്റ്ററാണ് പുറത്തിറങ്ങിയത്. ഒരു ത്രില്ലറാണ് ചിത്രം എന്ന് സൂചിപ്പിക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ ‍ഫസ്റ്റ് ലുക്ക് പോസ്റ്റർ ഒരുക്കിയിരിക്കുന്നത്. ‘വികൃതി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ എംസി ജോസഫ് ആണ് സംവിധാനം. ഹക്കീം ഷാ, സുധി കോപ്പ, ശ്രീകാന്ത് മുരളി, ജിയോ ബേബി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. യൂണി‌കോൺ മൂവീസിന്റെ ബാനറിൽ സജീർ ഗഫൂറാണ് ചിത്രത്തിന്റെ നിർമ്മാണം. തമിഴ് താരം കതിർ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം എന്ന പ്രത്യേകതയും മീശ എന്ന ചിത്രത്തിനുണ്ട്.ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് സംവിധയകൻ എംസി ജോസഫ് തന്നെയാണ്. ഛായാഗ്രഹണം സുരേഷ് രാജൻ നിർവ്വഹിക്കുന്നു. സംഗീതം- സൂരജ് എസ്. കുറുപ്പ്, എഡിറ്റിംഗ്- മനോജ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രവീൺ ബി. മേനോൻ, ലൈൻ പ്രൊഡ്യൂസർ- സണ്ണി തഴുത്തല, കലാസംവിധാനം- മഹേഷ്, മേക്കപ്പ്- ജിതേഷ് പൊയ്യ, കോസ്റ്റ്യൂംസ്- സമീറ സനീഷ്, സ്റ്റിൽസ്- ബിജിത്ത് ധർമ്മടം, ഡിസൈൻ- തോട്ട് സ്റ്റേഷൻ, പി.ആർ.ഒ.- ജിനു അനിൽകുമാർ വൈശാഖ് സി വടക്കേവീട്. മാർക്കറ്റിങ് എന്റർടൈൻമെന്റ് കോർണർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ഫോർട്ട്കൊച്ചി, ചെറായി, മുനമ്പം, വാഗമണ്‍ എന്നിവിടങ്ങളായിരുന്നു ലൊക്കേഷന്‍. പരിയേറും പെരുമാൾ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ തമിഴ് നടനാണ് കതിര്‍. മാരി സെല്‍വ രാജ് ആയിരുന്നു സംവിധാനം നിര്‍വഹിച്ചത്. മലയാളികള്‍ അടക്കം ഈ സിനിമ ഏറ്റെടുത്തിരുന്നു.

Leave a Reply

spot_img

Related articles

ഷൈൻ ടോം ചാക്കോയ്ക്ക് ലഹരി ഇടപാടുകാരുമായി ബന്ധം

മയക്കുമരുന്ന് ഉപയോ​ഗത്തിന് അറസ്റ്റിലായ നടൻ ഷൈൻ ടോം ചാക്കോയ്ക്ക് ലഹരി ഇടപാടുകാരുമായി ബന്ധം.ലഹരിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ പൊലീസ് കണ്ടെത്തി. ഷൈൻ ലഹരി ഇടപപാടുകാരുമായി...

ഷൈൻ ടോം ചാക്കോ അറസ്‌റ്റിൽ

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് നടൻ ഷൈൻ ടോം ചാക്കോയെ പൊലീസ് അറസ്‌റ്റ് ചെയ്തു. ഷൈനിനെതിരെ എൻഡിപിഎസ് (നർകോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസസ്) ആക്ടിലെ...

രാസലഹരി ഉപയോഗിക്കാറില്ലെന്ന് ഷൈൻ ടോം ചാക്കോ

താൻ രാസലഹരി ഉപയോഗിക്കാറില്ലന്ന് ഷൈൻ ടോം ചാക്കോ പോലീസ് ചോദ്യം ചെയ്യലിൽ പറഞ്ഞു. രാസലഹരി ഇടപാടുകാരുമായി ബന്ധമില്ല.തന്നെ അക്രമിക്കാൻ ആരോ മുറിയിലേക്ക് വന്നതെന്ന് കരുതി...

ഷൈൻ ടോം ചാക്കോ ചോദ്യം ചെയ്യലിന് ഹാജരായി

പോലീസ് പരിശോധനയ്ക്കിടെ ഹോട്ടലിൽ നിന്നും ഓടി രക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോ ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചി നോർത്ത് പൊലീസ് ‌സ്റ്റേഷനിൽ രാവിലെ...