പൂനെ ആർമി ഇൻസിറ്റ്യൂട്ടിൽ നിന്ന് അവധിയെടുത്ത് നാട്ടിലേക്ക് പുറപ്പെട്ട ശേഷം കാണാതായ സൈനികൻ എരഞ്ഞിക്കൽ കാരം വെള്ളി സ്വദേശി വിഷ്ണുവിനെ കണ്ടെത്തി. എലത്തൂർ പോലീസ് നടത്തിയ അന്വേഷണത്തിൽ ബംഗ്ളൂരുവിൽ നിന്നാണ് വിഷ്ണുവിനെ കണ്ടെത്തിയത്. സാമ്പത്തിക പ്രയാസം കാരണമാണ് വിട്ടു നിൽക്കേണ്ടി വന്നതെന്ന് വിഷ്ണു പോലീസിനോട് പറഞ്ഞു.ഡിസംബർ 17 നാണ് വിഷ്ണുവിനെ കാണാതായത്. എലത്തൂർ എസ്.ഐ. മുഹമ്മദ് സിയാദിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് വിഷ്ണുവിനെ കണ്ടെത്തിയത്.