മാർച്ച് 16 മുതൽ ഏർപ്പെടുത്തിയ മാതൃക പെരുമാറ്റച്ചട്ടം ഇന്നു രാത്രിയോടെ പിൻവലിക്കും

ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാജ്യത്താകെ മാർച്ച് 16 മുതൽ ഏർപ്പെടുത്തിയ മാതൃക പെരുമാറ്റച്ചട്ടം ഇന്നു രാത്രിയോടെ പിൻവലിക്കും.

നാളെ മുതൽ സർക്കാരിനു സ്വതന്ത്രമായി തീരുമാനങ്ങൾ എടുക്കാം.യോഗങ്ങളും ചേരാം.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ജില്ലയ്ക്കു പുറത്തേക്ക് സ്ഥലം മാറ്റിയ ഉദ്യോഗസ്ഥരെ ഉടൻ മടക്കിക്കൊണ്ടു വരും. പൊലീസ് സേനയിലാണ് ഏറ്റവും കൂടുതൽ പേരെ സ്‌ഥലംമാറ്റിയത്.

ഇവരെ തിരിച്ചെത്തിക്കാനുള്ള ഉത്തരവ് ഈയാഴ്ച തന്നെ ഇറക്കുമെന്നാണു സൂചന. നിയമസഭാ സമ്മേളനം 10ന് ആരംഭിക്കുന്നതിനു മുൻപു തന്നെ സ്ഥലംമാറ്റം നടത്താനും തീരുമാനിച്ചിട്ടുണ്ട്

Leave a Reply

spot_img

Related articles

പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിൽ

കന്നിയങ്കത്തിന്റെ പ്രചാരണത്തിന് തുടക്കം കുറിക്കാൻ പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിൽ എത്തും. രാഹുൽ ഗാന്ധിക്കൊപ്പം വൈകീട്ടോടെ പ്രിയങ്ക മണ്ഡലത്തിലെത്തും. മൈസൂരിൽ നിന്ന് റോഡ് മാർഗമാണ് ഇരുവരും ബത്തേരിയിൽ...

പ്രിയങ്ക ഗാന്ധിയുടെ പേരിൽ അനാവശ്യമായി വയനാടിന് വണ്ടി കയറരുത് : നിർദ്ദേശം നൽകി നേതൃത്വം

പ്രിയങ്കഗാന്ധിയുടെ മല്‍സരത്തിന്‍റെ പേരു പറഞ്ഞ് നേതാക്കള്‍ കൂട്ടത്തോടെ ചുരം കയറാതിരിക്കാന്‍ കോണ്‍ഗ്രസിന്‍റെ മുന്നൊരുക്കം. ചേലക്കരയിലും പാലക്കാടും തിരഞ്ഞെടുപ്പ് ചുമതലയുളള നേതാക്കള്‍ അനാവശ്യമായി വയനാടിന് വണ്ടി കയറരുതെന്ന്...

പി വി അന്‍വറിനെ പരിഹസിച്ച്‌ വി ഡി സതീശന്‍

കോണ്‍ഗ്രസ്സിനുമുന്നില്‍ ഉപാധിവച്ച പി വി അന്‍വറിനെ പരിഹസിച്ച്‌ വി ഡി സതീശന്‍.ഉപാധി അന്‍വര്‍ കൈയില്‍ വെച്ചാല്‍ മതിയെന്നും ഇങ്ങനെ തമാശ പറയരുതെന്നും വി ഡി...

വയനാടിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച്‌ എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസ്

വയനാട് ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച്‌ എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസ്. ലക്കിടിയിലുള്ള കരിന്തണ്ടൻ സ്മാരകത്തില്‍ പുഷ്പാർച്ചന ചെയ്ത ശേഷം കല്‍പ്പറ്റ പുതിയ...