തൃശ്ശൂരിലെ ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിന് മോഡൽ പദവി

തൃശ്ശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനെ മോഡൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചായി പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ രണ്ടാമത്തെ മോഡൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചാണ് തൃശ്ശൂരിലേത്. സംസ്ഥാന തലത്തിൽ ആദ്യ ഘട്ടം എന്ന നിലയിൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ നടപ്പാക്കുന്ന സ്മാർട്ട് കാർഡ് വിതരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.

സ്മാർട്ട് കാർഡ് വിതരണം സമയബന്ധിതമായി പൂർത്തിയാക്കാൻ എംപ്ലോയ്മെന്റ് ഡയറക്ടറെ ചുമതലപ്പെടുത്തിയതായി മന്ത്രി പറഞ്ഞു. തൊഴിൽ മേഖലയ്ക്ക് അനുസരിച്ച് ഉദ്യോഗാർത്ഥികൾക്ക് വേണ്ട പരിശീലനം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ വഴി നൽകാൻ പദ്ധതി ആവിഷ്കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനതലത്തിൽ എല്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിലും ‘രജിസ്ട്രേഷൻ ചെയ്ത എല്ലാവർക്കും സ്മാർട്ട് കാർഡ്’ എന്ന നൂതന സംവിധാനം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് സ്മാർട്ട് കാർഡ് വിതരണം നടപ്പാക്കുന്നത്. പരമ്പരാഗതമായി നൽകിവരുന്ന പേപ്പർ കാർഡുകൾക്ക് പകരം, ഉദ്യോഗാർത്ഥിയുടെ പേര്, രജിസ്റ്റർ നമ്പർ, ജനന തീയതി തുടങ്ങിയ പ്രാഥമിക വിവരങ്ങൾ ഉൾക്കൊള്ളുന്ന സ്മാർട്ട് കാർഡുകളാണ് ഇനി മുതൽ ലഭ്യമാവുക. ഈ കാർഡുകളിലെ ക്യു.ആർ. കോഡ് സ്കാൻ ചെയ്താൽ ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈൽ എളുപ്പത്തിൽ കാണാനാകും. കൂടുതൽ കാലം കേടുകൂടാതെ സൂക്ഷിക്കാനും എളുപ്പത്തിൽ കൈകാര്യം ചെയ്യാനും ഈ കാർഡുകൾ സഹായിക്കും. കൂടാതെ, വകുപ്പിന്റെ ഓൺലൈൻ പോർട്ടലിൽ നിന്ന് നേരിട്ട് വിവരങ്ങൾ പ്രിന്റ് ചെയ്യാൻ സാധിക്കുന്നതിനാൽ വിവരങ്ങളുടെ കൃത്യതയും ഉറപ്പാക്കാൻ കഴിയും.

തൊഴിലന്വേഷകരും തൊഴിൽദാതാക്കളും ആഗ്രഹിക്കുന്ന നിലവാരത്തിൽ, സൗഹൃദപരവും ആധുനികവുമായ സേവനങ്ങൾ നൽകുക എന്നതാണ് മോഡൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി സ്വയം സേവന സംവിധാനം, സ്മാർട്ട് രജിസ്ട്രേഷൻ കാർഡ്, പേപ്പർ രഹിത ഓഫീസ്, ആധുനിക കുടിവെള്ള ഫിൽറ്ററുകൾ, വിവരങ്ങൾ പ്രദർശിപ്പിക്കുന്നതിനുള്ള ടെലിവിഷൻ സംവിധാനം തുടങ്ങി ഒട്ടേറെ സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. രജിസ്ട്രേഷൻ, പുതുക്കൽ എന്നിവക്കായി ഏകജാലക സംവിധാനവും സന്ദർശകർക്കായി പ്രത്യേക കമ്പ്യൂട്ടർ സൗകര്യങ്ങളും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ അധിക സേവനങ്ങളായി ഒരുക്കിയിട്ടുണ്ട്.

കേരള സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളിൽ നടന്ന ചടങ്ങിൽ എംപ്ലോയ്മെന്റ് ഡയറക്ടർ സൂഫിയാൻ അഹമ്മദ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് മുഖ്യപ്രഭാഷണം നടത്തി. കോർപ്പറേഷൻ കൗൺസിലർ റെജി ജോയ്, എംപ്ലോയ്മെന്റ് ജോയിന്റ് ഡയറക്ടർ പി.കെ. മോഹൻദാസ്, ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ ആർ. അശോകൻ എന്നിവർ സംസാരിച്ചു.

Leave a Reply

spot_img

Related articles

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...

പ്രധാനമന്ത്രി ഈമാസം 11ന് കൊച്ചിയിൽ

പ്രധാനമന്ത്രി നരേന്ദ്രമോദി ഈമാസം 11ന് കൊച്ചിയിൽ.കേരളത്തിലെയും തമിഴ്‌നാട്ടിലെയും വിവിധ റെയിൽവേ പദ്ധതികളുടെയും പുതിയ ട്രെയിനുകളുടെയും ഉദ്ഘാടനം അദ്ദേഹം നിർവ്വഹിക്കും. കൊച്ചിയിലും തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലുമാണു പ്രധാനമന്ത്രി...