മഹാരാഷ്ട്രയിൽ ഉദ്ദവ് വിഭാഗം ശിവസേനയ്ക്കെതിരെ കടുത്ത വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.
വ്യാജ ശിവസേന തന്നെ ജീവനോടെ കുഴിച്ചുമൂടാൻ ആഗ്രഹിക്കുന്നുവെന്നായിരുന്നു നരേന്ദ്ര മോദിയുടെ പരാമർശം.
ഔറംഗസീബിനെ കുഴിച്ചുമൂടിയ മഹാരാഷ്ട്രക്കാർക്ക് മോദി ഒന്നുമല്ലെന്ന് കഴിഞ്ഞ ദിവസം ശിവസേന ഉദ്ദവ് വിഭാഗം നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞിരുന്നു.
ഗുജറാത്തിൽ നിന്നെത്തിയ ഔറംഗസീബിനെ കുഴിച്ചുമൂടിയ മഹാരാഷ്ട്രക്കാർക്ക് മോദി ഒന്നുമല്ലെന്നായിരുന്നു ഉദ്ദവ് സേന നേതാവിന്റെ വെല്ലുവിളി.
തെരഞ്ഞെടുപ്പ് റാലികളിൽ മാറാത്ത വാദം എക്കാലവും ആളിക്കത്തിക്കുന്ന ശിവസേന ശൈലിയിലായിരുന്നു പ്രസംഗം.
പ്രസംഗത്തിലുടനീളം മോദിയെ കടന്നാക്രമിച്ചുളള പരാമർശങ്ങളുമായിരുന്നു. എന്നാൽ ഇതിന് പിന്നാലെ മറുപടിയുമായി മോദി തന്നെ രംഗത്തെത്തുകയായിരുന്നു.
പ്രതിപക്ഷ നിരയിലെ ശിവസേനയും എൻസിപിയും ഡൂപ്ലിക്കേറ്റാണെന്ന് മോദി ആവർത്തിച്ചു.
ഇരു പാർട്ടികളും ഉടൻ കോൺഗ്രസിൽ ലയിക്കുമെന്നും മോദി പരിഹസിച്ചു. അതേസമയം, സഞ്ജയ് റൗത്തിന്റെ ഔറംഗസീബ് പരാമർശത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുകയാണ് ബിജെപി.
ഭീഷണി പരമാർശവും വിദ്വേഷ ജനകമെന്നുമാണ് പരാതി. വധഭീഷണി മുഴക്കിയെന്ന പരാതിയിൽ പൊലീസ് റൗത്തിനെതിരെ കേസെടുത്തു.