കുമരകം ടൂറിസം പദ്ധതി രാജ്യത്തിനു സമർപ്പിച്ചു

കോട്ടയം: കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ സ്വദേശ് ദർശൻ സ്‌കീം 2.0ൽ  കുമരകം ടൂറിസം  പദ്ധതികളുടെ പ്രധാനമന്ത്രി നരേന്ദ്രമോഡി ഓൺലൈനായി നിർവഹിച്ചു.

ജമ്മു കശ്മീർ തലസ്ഥാനമായ ശ്രീനഗറിലെ ബക്ഷി സ്‌റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ സ്വദേശി ദർശൻ അടക്കം 6400 കോടി രൂപയുടെ 53 പദ്ധതികൾ ഉദ്ഘാടനം ചെയ്ത ചടങ്ങിലാണ് കുമരകം ടൂറിസം  പദ്ധതിയും രാജ്യത്തിനു സമർപ്പിച്ചത്.

കുമരകം കവണാറ്റിൻ കരയിലുള്ള കെ.ടി.ഡി.സി. വാട്ടർസ്‌കേപ്സിലെ ഹാളിൽ നടന്ന ചടങ്ങിൽ പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് ഓൺലൈനായി അധ്യക്ഷത വഹിച്ചു.

കേരളത്തെയാകെ ടൂറിസം ഡെസ്റ്റിനേഷൻ കേന്ദ്രമാക്കാനുള്ള ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത് എന്ന് മന്ത്രി മുഹമ്മദ് റിയാസ് അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു.

കേരളത്തിൽ ടൂറിസം മേഖലയിലെ കൂടുതൽ വികസനത്തിന് സ്വദേശി ദർശൻ പദ്ധതി സഹായകരകമാകുമെന്നും മന്ത്രി പറഞ്ഞു.
സഹകരണ-തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ വിശിഷ്ടാതിഥിയായി.

ആഗോള ടൂറിസം ഭൂപടത്തിൽ വളരെ പ്രധാനപ്പെട്ട സ്ഥാനമാണ് കുമരകത്തിനുള്ളതെന്നും കുമരകത്തിന്  കൂടുതൽ വലിയ സാധ്യതകൾക്കുള്ള അവസരമാണ് സ്വദേശി ദർശൻ പദ്ധതിയിലൂടെ ഒരുങ്ങുന്നതെന്നും മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.

ജില്ലാ കളക്ടറും സ്വദേശി ദർശൻ പദ്ധതി 2.0 ഡി.എം.സി. അധ്യക്ഷയുമായ വി. വിഗ്നേശ്വരി പദ്ധതി വിശദീകരിച്ചു.

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് പുറപ്പെടുവിച്ചു

കേരളത്തിൽ അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയരുകയും സാധാരണ താപനിലയെക്കാൾ നാലര ഡിഗ്രിയിലധികം താപനില വ്യതിയാനം രേഖപ്പെടുത്തപ്പെടുകയും ചെയ്ത പശ്ചാത്തലത്തിൽ കേന്ദ്ര...

വൃക്ക ദാതാവിന്‍റെയും സ്വീകർത്താവിന്‍റെയും മതം പറഞ്ഞ് അവയവദാന അപേക്ഷ നിരസിച്ച് എറണാകുളം ജില്ലതല ഓതറൈസേഷൻ സമിതി

വൃക്ക ദാതാവിന്‍റെയും സ്വീകർത്താവിന്‍റെയും മതം പറഞ്ഞ് അവയവദാന അപേക്ഷ നിരസിച്ച് എറണാകുളം ജില്ലതല ഓതറൈസേഷൻ സമിതി.അപേക്ഷകർ വ്യത്യസ്ത സമുദായക്കാരായതിനാൽ ‘സ്നേഹബന്ധം’ തെളിയിക്കുന്നതിൽ പരാജയപ്പെട്ടെന്ന വിചിത്ര...

ലോക പുസ്തകദിനത്തില്‍ വായനക്കാര്‍ക്കായി തന്റെ പുതിയ ഗ്രന്ഥം സമര്‍പ്പിച്ച് കെ.സി. വേണുഗോപാല്‍

ലോക പുസ്തകദിനത്തില്‍ വായനക്കാര്‍ക്കായി തന്റെ പുതിയ ഗ്രന്ഥം സമര്‍പ്പിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി.ഫെയ്‌സ്ബുക്കിലൂടെയാണ് കെസി വേണുഗോപാല്‍ ഇക്കാര്യം പങ്കുവെച്ചത്. 'നേരിനൊപ്പം: പോരാട്ടങ്ങള്‍...

തൃശ്ശൂർ പൂരത്തിന് വെടിക്കെട്ടില്ല; കുടമാറ്റം സമയം കുറയ്ക്കും, തൃശ്ശൂർ കളക്ടറേറ്റിൽ നടന്ന ഉന്നത തലയോഗത്തിൽ തീരുമാനം

ഇത്തവണ തൃശ്ശൂർ പൂരത്തിന് വെടിക്കെട്ടില്ല.കുടമാറ്റം സമയം കുറയ്ക്കും. ആചാരപരമായ ചടങ്ങുകൾക്ക് മാറ്റമില്ലാതെ പൂരം സംഘടിപ്പിക്കും. മഠത്തിൽ വരവും ഇലഞ്ഞിത്തറമേളവും തെക്കോട്ടിറക്കവും ഭംഗിയായി തന്നെ നടക്കും....